• സമൂഹ്യമാധ്യമ ലിങ്കുകൾ
  • സൈറ്റ് മാപ്പ്
  • Accessibility Links
  • മലയാളം
ക്ലോസ് ചെയ്യുക

വനം

വകുപ്പിനെ കുറിച്ച്

സംസ്ഥാനത്തെ വളരെ പുരാതനമായ ഭരണ നിർവഹണ വകുപ്പുകളിൽ ഒന്നാണ് വനം വകുപ്പ്. നാടിൻറ്റെ അഭിവൃദ്ധിക്ക് വേണ്ടി, പാരിസ്ഥിതിക പ്രക്രിയകളെ പ്രതികൂലമായി ബാധിക്കാത്ത വിധത്തിൽ കേരളത്തിൻറ്റെ അനന്യവും, സങ്കീർണവുമായ സ്വാഭാവിക വനങ്ങളുടെ സംരക്ഷണത്തിനും വ്യാപനത്തിനുമായി അവയിലെ ജലം, ജൈവവൈവിധ്യം, വിസ്തൃതി, ഉത്പാദനക്ഷമത, മണ്ണ് എന്നിവയ്ക്കൊപ്പം പാരിസ്ഥിതികവും ചരിത്രപരവും സാംസ്കാരികവുമായ മൂല്യങ്ങൾ പ്രയോജനപ്പെടുത്തുക, സമൂഹത്തിന് ആവശ്യമുള്ള തടി, പൾപ്പ് വുഡ്, തേൻ , കുന്തിരിക്കം തുടങ്ങിയ ചെറുകിട വനഉത്പന്നങ്ങൾ എന്നിവ ലഭ്യമാക്കുന്നതിനായി വനത്തിനുള്ളിലും പുറത്തും വൃക്ഷങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുക , ഗോത്രവർഗ്ഗക്കാരുടെയും വനത്തെ ആശ്രയിച്ച് ജീവിക്കുന്ന മറ്റ് ജന സമൂഹങ്ങളുടെയും ഉപജീവന മാർഗങ്ങൾക്കുള്ള സഹായം ചെയ്യുക, കണ്ടൽ കാടുകൾ, സർപ്പക്കാവുകൾ, തീരപ്രദേശങ്ങൾ, പുരയിടങ്ങൾ, സ്വകാര്യ വ്യക്തികളുടെ എന്നിങ്ങനെ വനം വകുപ്പിൻറ്റെ നിയന്ത്രണത്തിൻ കീഴിലല്ലാത്ത പ്രദേശങ്ങളുടെയും ജൈവ വൈവിധ്യസമ്പന്നത, പരിസ്ഥിതി ദുർബല പ്രദേശങ്ങൾ എന്നിവയുടെ സംരക്ഷണവും മേൽനോട്ടവും നിർവഹിക്കുക തുടങ്ങിയവയാണ് വനം വകുപ്പിൻറ്റെ ലക്ഷ്യങ്ങൾ.

വകുപ്പിൻറ്റെ ജില്ലയിലെ ഘടന

കൊല്ലം ആസ്ഥാനമായുള്ള സതേൺ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ അധീനതയിൽ കൊല്ലം ജില്ലയിൽ നാല് വനം ഡിവിഷനുകൾ പ്രവർത്തിക്കുന്നുണ്ട്. കൊല്ലം ജില്ലയുടെ പടിഞ്ഞാറൻ മേഖല മുഴുവനായി വ്യാപിച്ചുകിടക്കുന്ന പുനലൂർ ഡിവിഷൻറ്റെ ആകെ വിസ്തൃതി 275.754 ച.കിലോമീറ്റർ ആണ്. ഈ ഡിവിഷനെ കൊട്ടാരക്കര, പത്തനാപുരം, പുനലൂർ, താലൂക്കുകൾ ഉൾപ്പെടുന്ന അഞ്ചൽ, പത്തനാപുരം എന്നീ റേഞ്ചുകളായ് വിഭജിച്ചിരിക്കുന്നു. അഞ്ചൽ റേഞ്ചിൻറ്റെ അധീനതയിൽ ഏഴംകുളം ഫോറസ്റ്റ് സ്റ്റേഷനും കരവാളൂർ, അയിരനല്ലൂർ, കളംകുന്നു സെഷനുകളും ഉണ്ട്. പത്തനാപുരം റേഞ്ചിൻറ്റെ പരിധിയിൽ അമ്പനാർ , പുന്നല ഫോറെസ്റ്റ് സ്റ്റേഷനുകളും ഉണ്ട്. ഈ ഡിവിഷനിൽ 120 വനസംരക്ഷണ ജീവനക്കാരും 28 മിനിസ്റ്റീരിയൽ ജീവനക്കാരും ഉൾപ്പെടെ 148 ജീവനക്കാർ ജോലിനോക്കിവരുന്നു.

ഓഫീസിൻറ്റെയും സബ് ഓഫീസിൻറ്റെയും വിവരങ്ങൾ

എ. ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്- പുനലൂർ, 04752222621, dfo-pnlr.for@kerala.gov.in

റേഞ്ച്ഫോറസ്റ്റ് ഓഫീസ് -അഞ്ചൽ, 0475 -2270100, rangeofficeranchal@gmail.com

റേഞ്ച്ഫോറസ്റ്റ് ഓഫീസ്, പത്തനാപുരം, 0475 2354848, ro-pprm.for@kerala.gov.in

ഓഫീസറുടെ വിവരങ്ങൾ

ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ
04752222621, 9447979034
dfo-pnlr.for@kerala.gov.in

റേഞ്ച് ഫോറസ്റ്റ് ഓഫീസർ, അഞ്ചൽ
04752270100, 8547600725
rangeofficeranchal@gmail.com

റേഞ്ച് ഫോറസ്റ്റ് ഓഫീസർ, പത്തനാപുരം 04752354848, 8547600700
ro-pprm.for@kerala.gov.in

നൽകുന്ന സേവനങ്ങൾ / സ്കീമുകൾ സംബന്ധിച്ച വിവരങ്ങൾ

വനം വന്യജീവി സംരക്ഷണ പ്രവർത്തനങ്ങൾ, അംഗീകരിച്ച വർക്കിങ് പ്ലാൻ പ്രകാരം മുറിച്ചു മാറ്റുന്ന പൾപ്പ് വുഡ്, തേക്ക് തോട്ടങ്ങൾക്കു പകരം തോട്ടങ്ങൾ വച്ച് പിടിപ്പിക്കൽ, കാട്ടുതീ കയറാതെ വനത്തെ സംരക്ഷിക്കൽ , മണ്ണ്, ജലസംരക്ഷണ പ്രവർത്തനങ്ങൾ, അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങളുടെ ശേഖരണവും വിപണനവും വന്യജീവികളുടെ ആക്രമണത്താൽ ജീവനോ സ്വത്തോ നഷ്ടപെടുന്നവർക്കുള്ള നഷ്ടപരിഹാര വിതരണം, മനുഷ്യ-വന്യമൃഗ സംഘർഷം ലഘൂകരിക്കുന്നതിനായി വനാതിർത്തിയിൽ സോളാർ ഫെൻസിങ് എന്നീ പ്രവർത്തനങ്ങൾ നടത്തിവരുന്നു. റൊട്ടേഷൻ പൂർത്തീകരിച്ച അക്കേഷ്യ യൂക്കാലിപ്റ്റസ് തോട്ടങ്ങളിൽ നിന്നും എച്ച്.എൻ.എൽ പോലെയുള്ള വ്യവസായ സ്ഥാപനങ്ങൾക്ക് പൾപ് വുഡ് വിതരണം, അക്കേഷ്യ ഓറിക്യൂലിഫോർമിസ് തടികളുടെ ബട്ട് എൻഡ് വില്പന, തേക്ക് തോട്ടങ്ങളിൽ നിന്നും വർക്കിംഗ് പ്ലാൻ പ്രകാരമുള്ള ഇടവെട്ട്, അന്തിമ വെട്ട് മുഖേനയുള്ള, തടികളുടെ വില്പന, പാട്ടവ്യവസ്ഥയിൽ നൽകിയിട്ടുള്ള സ്റ്റേറ്റ് ഫാർമിംഗ് കോർപറേഷൻ, റിഹാബിലിറ്റേഷൻ പ്ലാൻറ്റേഷൻ ലിമിറ്റഡ്, കേരളാ ഫോറസ്റ്റ് ഡെവലെപ്പ്മെൻറ് കോർപ്പറേഷൻ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നും ലീസ്സ് തുക സ്വീകരിക്കൽ തുടങ്ങിയ പ്രവർത്തനങ്ങളിൽ നിന്നും 2 കോടിയോളം രൂപ പ്രതിവർഷം വരുമാനം ലഭിച്ചു വരുന്നു. അഞ്ചൽ, പത്തനാപുരം റേഞ്ചുകളിലെ 17 വനസംരക്ഷണ സമിതികൾ മുഖേനയുള്ള വനസംരക്ഷണ പ്രവർത്തനങ്ങൾ സ്വകാര്യ ഭൂമിയിലുള്ള പ്രത്യേക പരാമർശമുള്ള മരങ്ങൾ മുറിച്ച് തടികൾ കടത്തിക്കൊണ്ടു പോകുന്നതിനുള്ള അനുമതി, ആദിവാസികൾക്കുള്ള ക്ഷേമപ്രവർത്തനങ്ങൾ, വന ഗവേഷണ പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള അനുമതി മുതലായ സേവനങ്ങൾ നൽകിവരുന്നു.

അപേക്ഷ ഫോറങ്ങളും മറ്റ് ഫോറങ്ങളും www.forest.kerala.gov.in
എന്ന വെബ്സൈറ്റിൽ ലഭ്യമാണ്