ജില്ല ഒറ്റനോട്ടത്തിൽ
കൊല്ലം ജില്ലയെക്കുറിച്ച്
കേരളത്തിലെ ഒരു തെക്കന്‍ ജില്ലയാണ് കൊല്ലം. തലസ്ഥാനമായ തിരുവനന്തപുരത്ത് നിന്നും 70 കിലോമീറ്റര്‍ വടക്കുമാറി ജില്ലാ ആസ്ഥാനമായ കൊല്ലം നഗരം സ്ഥിതിചെയ്യുന്നു. പടിഞ്ഞാറു ഭാഗത്ത് അറബിക്കടലും, കിഴക്ക് തമിഴ്നാടും, വടക്ക് ആലപ്പുഴ-പത്തനംതിട്ട ജില്ലകളും തെക്ക് തിരുവനന്തപുരം ജില്ലയും കൊല്ലവുമായി അതിരുകള്‍ പങ്കിടുന്നു. സുഗമമായ ഭരണനിര്‍വ്വഹണത്തിനായി ജില്ലയെ കൊല്ലം, പുനലൂര്‍ എന്നിങ്ങനെ രണ്ട് റെവന്യൂഡിവിഷനുകളായി തരംതിരിച്ചിരിക്കുന്നു. ഓരോ റെവന്യു ഡിവിഷനിലും മൂന്നു താലൂക്കുകള്‍ വീതം ആകെ ആറു താലൂക്കുകള്‍ ജില്ലയിലുണ്ട്. കേരളത്തിലെ മറ്റിടങ്ങളിലേതു പോലെ തന്നെ കൊല്ലത്തും പൊതുവേ ഉഷ്ണ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. ഏപ്രില്‍ മെയ് മാസങ്ങളില്‍ അന്തരീക്ഷതാപം ഉച്ചസ്ഥായിയില്‍ എത്തുന്നു.
ജില്ലയെ അറിയാം
നമ്മുടെ കൊല്ലം ജില്ലയുടെ സൗന്ദര്യവും സംസ്കാരവും പൈതൃകവും അടുത്തറിയാം.
പ്രധാനപ്പെട്ട വിവരങ്ങളും സേവനങ്ങളും
- എഴുത്തുകള്‍ കാണുന്നില്ല
ഹെൽപ്‌ലൈൻ ബന്ധപ്പെടേണ്ട നമ്പറുകൾ
-
ക്രൈം സ്റ്റോപ്പർ: 1090
-
ചൈൽഡ് ഹെൽപ്പ് ലൈൻ: 1098
-
വനിതാ ഹെൽപ്പ് ലൈൻ: 1091