ക്ലോസ് ചെയ്യുക

താല്പര്യമുള്ള സ്ഥലങ്ങള്‍

അച്ചന്‍കോവില്‍

അച്ചന്‍കോവില്‍

ജില്ലയുടെ കിഴക്കന്മേഖലയായ പുനലൂരിൽ നിന്നും 80 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന അച്ചന്‍കോവില്‍ കേരളത്തിലെ  ഒരു പ്രധാന തീര്‍ഥാടന കേന്ദ്രമാണ് .

കേരളത്തിലെ പ്രധാനപ്പെട്ട അയ്യപ്പ ക്ഷേത്രങ്ങളില്‍ ഒന്നായ അച്ചന്‍കോവില്‍ ശാസ്താക്ഷേത്രം സ്ഥിതിചെയ്യുന്നത് അച്ചന്‍ കോവിലാറിന് സമീപമുള്ള  നിബിഡവനത്തിന് നടുവിലാണ് .

ക്രിസ്തു വര്‍ഷത്തിനു  നൂറ്റാണ്ടുകൾക്കു മുൻപ്  ശാസ്താ പ്രതിഷ്ഠ നടത്തപ്പെട്ടിട്ടുള്ള ഇവിടെ ഡിസംബര്‍-ജനുവരിമാസങ്ങളിലായി നടത്തപ്പെടുന്ന മണ്ഡലപൂജ, ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ നടത്തപ്പെടുന്ന രേവതിമഹോത്സവം എന്നിങ്ങനെ  രണ്ട് പ്രധാന ഉത്സവങ്ങളുണ്ട്. തേരോട്ടം   പുഷ്പാഭിഷേകം  എന്നിവയാണ് ഉത്സവത്തിന്റെ   ശ്രദ്ധേയമായ സവിശേഷതകൾ.


ആലുംകടവ്

ആലുംകടവ്

കൊല്ലം നഗരത്തില്‍നിന്നും  നിന്നും 26 കിലോമീറ്റര്‍  മാറി കൊല്ലം-ആലപ്പുഴ   ദേശീയ ജലപതക്കരികിലായി   സ്ഥിതി ചെയ്യുന്ന തീരദേശഗ്രാമം ആണ്   ആലുംകടവ് . ആലുംകടവിലെ   “ഗ്രീൻ ചാനൽ ബാക്ക് വാട്ടർ റിസോർട്ട്” വിദേശ വിനോദസഞ്ചാരികൾക്കും സ്വദേശികൾക്കും പ്രകൃതിയോടിണങ്ങി കേരളത്തനിമ ആസ്വദിക്കാന്‍ അവസരമൊരുക്കുന്നു.കേരളത്തിന്‍റെ തനതായ രുചിക്ക്പുറമേ   വടക്കേഇന്ത്യന്‍ -ചൈനീസ് വിഭവങ്ങളും   ഈ റിസോര്‍ട്ടിന്‍റെ പ്രത്യേകതയാണ്.

ശുദ്ധ നീലനിറമാർന്ന കായല്‍പരപ്പും പച്ചപുതച്ച നൂറുകണക്കിന് തെങ്ങിന്‍ തോപ്പുകളും  ഇവിടത്തെ പ്രകൃതിയെ സുന്ദരമാക്കുന്നു. കൊഞ്ചും കരിമീനും കണമ്പും ഉള്‍പ്പടയുള്ള കായല്‍മല്‍സ്യങ്ങളുടെ ലഭ്യത ആഹാര   പ്രേമികളേയും ആലുംകടവിലേക്കാകര്‍ഷിക്കുന്നു.

സുഖകരവും സൗകര്യപ്രദവുമായ താമസസൗകര്യം, ബാക്ക് വാട്ടർ ക്രൂയിസ്,ഹൗസ്ബോട്ടുകൾ,  ആയുർവേദ ചികിത്സ, ആയുർവേദപ്രയോഗം, ഗ്രാമീണ ജീവിതമാസ്വദിക്കാനും മത്സ്യബന്ധനം നടത്താനുമുള്ള അവസരങ്ങൾ നല്‍കുന്ന കനാൽ പര്യടനം തുടങ്ങിയവ ആലുംകടവിനെ സഞ്ചാരികള്‍ക്ക്  പ്രിയങ്കരം ആക്കുന്നു. അലുംകടവില്‍ നിന്നും 4 കിലോമീറ്റര്‍ മാത്രം അകലയുള്ള മാതാ അമൃതാനന്ദമയി ആശ്രമത്തിന്റെ സന്ദർശനം ഇവിടുത്തെ മറ്റൊരു സാധ്യതയാണ്.