ക്ലോസ് ചെയ്യുക

ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്

കേരള സർക്കാരിനു കീഴിൽ പ്രവർത്തിക്കുന്ന ഒരു വകുപ്പാണ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് 20-10-1968-ലെ സർക്കാർ ഉത്തരവ് നമ്പർ:28/68/പി.ഡബ്ള്യു പ്രകാരമാണ് ഈ വകുപ്പ് രൂപികരിച്ചത്. കേരളസർക്കാരിനുള്ള മുഖ്യ വൈദ്യുതി ഇൻസ്പെക്ടറാണ് ഈ വകുപ്പിന്റെറ മേലധികാരി. ആസ്ഥാനം തിരുവനന്തപുരത്താണ്. ഈ വകുപ്പിന് എല്ലാ ജില്ലകളിലും ജില്ലാ ഓഫീസുകൾ ഉണ്ട്.എറണാകുളം ആഫീസിൽ ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ മേധാവിയും മറ്റുളള ആഫീസുകളിൽ ഇലക്ട്രിക്കൽ ഇൻസ്പെക്ടർ മേധാവിയുമാകുന്നു.
1963-ലെ കേരള ഇലക്ട്രിസിറ്റി ഡ്യൂട്ടി ആക്ട് പ്രകാരവും 1989-ലെ കേരള ഇലക്ട്രിസിറ്റി സർചാർജ് ആക്ട് പ്രകാരവും മുഖ്യ വൈദ്യുതി ഇൻസ്പെക്ടറേയും ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെര അക്കൗണ്ട്‌സ് ആഫീസറെയും ഡ്യൂട്ടി ഇൻസ്പെക്ടർമാരായി നിയമിച്ചിട്ടുണ്ട്.മേൽപറഞ്ഞ ആക്റ്റുകൾ പ്രകാരം ഗവൺമെന്റിിന് ലഭിക്കേണ്ട നിശ്ചിതമായ ഡ്യൂട്ടി കണക്കാക്കുന്നതിന് വേണ്ടി കേരള സംസ്ഥാന ഇലക്ട്രിസിറ്റി ബോർഡിന്റെ‍യും മറ്റു ലൈസൻസികളുടേയും കണക്കുകളും രേഖകളും ഈ വകുപ്പിലെ ആഫീസർമാർ പരിശോധിക്കുന്നു.
കേരള സംസ്ഥാന ഇലക്ട്രിസിറ്റി ലൈസൻസിംഗ്ബോർഡ്,സിനിമാ ഓപ്പറേറ്റർമാരുടെ പരിശോധകരുടെ ബോർഡ് എന്നിങ്ങനെ രണ്ട് ബോർഡുകൾ ഈ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്നു.
വിവിധ തരത്തിലുള്ള ഇലക്ട്രിക്കൽ ഉപകരണങ്ങളുടെയും മീറ്ററുകളുടെയും കാലിബ്രേഷൻ,ടെസ്റ്റിംഗ് എന്നിവ ചെയ്യുന്നതിനായി തിരുവനന്തപുരം എഞ്ചിനിയറിംഗ് കോളേജിന് സമീപം ഒരു മീറ്റർ ടെസ്റ്റിംഗ് ആന്റ്ി സ്റ്റാൻഡേർഡസ് ലബോർട്ടറിയും ഈ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്നു. കൂടാതെ തിരുവനന്തപുരം,കൊല്ലം,കോട്ടയം,എറണാകുളം,തൃശൂർ,കോഴിക്കോട്,മലപ്പുറം,പാലക്കാട്,കണ്ണൂർ ജില്ലകളിലായി മറ്റ് ഒൻപത് ടെസ്റ്റിംഗ് ലബോർട്ടറികൾകൂടി പ്രവർത്തിക്കുന്നുണ്ട്.ടെക്നിക്കൽ കൺസൾട്ടൻസി സർവ്വീസും ഡിപ്പാർട്ട്മെന്റ്ബ നൽകിവരുന്നു.

വകുപ്പിന്റെപ ജില്ലയിലെ ഘടന

കൊല്ലംജില്ലയിൽ വകുപ്പിന്റെല സേവനങ്ങൾ ലഭ്യമാകുന്നത് ജില്ലാ ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ കാര്യാലയത്തിൽ നിന്നുമാണ്.

ഓഫീസിന്റെയയും സബ്ഓഫീസുകളുടെയും വിവരങ്ങൾ

ജില്ലാ ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ ഓഫീസ്,
രവീസ്ചേമ്പർ,പി ഡബ്ള്യു ഡി കോംപ്ളക്സിന് സമീപം
ബീച്ച്റോഡ്,കൊല്ലം-691001
ബീച്ച്റോഡ്, കൊല്ലം
0474-2743619
eiklm738[at]gmail[dot]com
www.ceikerala.gov.in

ഓഫീസറുടെ വിവരങ്ങൾ

ക്രമ നമ്പർ തസ്തിക ഫോൺ നമ്പർ ഇ. മെയിൽ
 1 ഇലക്ട്രിക്കൽഇൻസ്പെക്ടർ 0474-2743619 9400769950 pvalexei[at]gmail[dot]com

നൽകുന്ന സേവനങ്ങൾ/സ്കീമുകൾ സംബന്ധിച്ച വിവരങ്ങൾ

എ.വൈദ്യുതി ചട്ടം 2003/ഇൻഡ്യൻ വൈദ്യുതിനിയമങ്ങൾ 1956 എന്നിവ നടപ്പിലാക്കുന്നത് സംബന്ധിച്ച്

  1. ഏക ട്രാൻസ്ഫോർമർ ശേഷി 500 കെ.വി..എ.യിൽ കുറവായതും ആകെ ശേഷി 750 കെ.വി. എയിൽ അധികമാകാത്തതും ആയ പുതിയ എച്ച്.ടി. പ്രതിഷ്ഠാപനങ്ങളുടെ രൂപരേഖയുടെ സൂക്ഷ്മ പരിശോധന നടത്തുകയും രൂപരേഖയ്ക്ക് അംഗീകാരം നൽകുകയും നിയമം63 പ്രകാരം ഊർജ്ജീകരണാനുമതി നൽകുകയും ചെയ്യുക.
  2. ഏക ട്രാൻസ്ഫോർമർ ശേഷി 1000കെ.വി.എ വരെയുള്ള വൈദ്യുത പ്രതിഷ്ഠാപനങ്ങൾക്ക് നിയമം 63 പ്രകാരം ഊർജ്ജീകരണാനുമതി നൽകുക.
  3. 500കെ.വി.എ.യിൽ താഴെയുള്ള യൂണിറ്റൈസിഡ് സബ്സ്റ്റേഷനുകൾക്കും ഡ്രൈ ടൈപ്പ് ട്രാൻസ്ഫോർമറുകൾക്കും ഊർജ്ജീകരണാനുമതി നൽകുക.
  4. ഒരു എം.വി.എ.വരെയുള്ള എല്ലാം എം.വി.ജനറേറ്ററുകൾക്കും ഊർജ്ജീകരണാനുമതി നൽകുക.
  5. പൊതു വഴികൾ മുറിച്ചു കടക്കേണ്ടതില്ലാത്ത സമീപ സ്ഥലങ്ങളിലെ ഉപഭോക്താക്കൾക്ക് ജനറേറ്ററുകൾ പങ്കിട്ട് ഉപയോഗിക്കുന്നതിനുള്ള അനുമതി നൽകുക.
  6. എശ്സ്-റേയ്,സി.ടി സ്കാനർ, നിയോൺ സൈനുകൾക്കും നിയമം 73,71 പ്രകാരം രൂപരേഖയ്ക്ക് അംഗീകാരം നൽകുകയും ഊർജ്ജീകരണാനുമതി നൽകുകയും ചെയ്യുക.
  7. ബഹുനില കെട്ടിടങ്ങളുമായി ബന്ധപ്പെട്ട രൂപരേഖകൾ സൂക്ഷ്മ പരിശോധന നടത്തി അംഗീകാരം നൽകുകയും മേൽ സൂചിപ്പിച്ച പരിധികൾക്ക് വിധേയമായി ഊർജ്ജീകരണാനുമതി നൽകുകയും ചെയ്യുക.
  8. എല്ലാവിധ വൈദ്യുത പ്രതിഷ്ഠാപനങ്ങളുടെയും നിയമം 46 പ്രകാരമുള്ള പരിശോധനയും അനന്തര നടപടികളും.
  9. എം.വി. പ്രതിഷ്ഠാപനങ്ങളുടെ ആനുകാലിക പരിശോധന.
  10. 2003 ലെ വൈദ്യുതി ചട്ടം, സെക്ഷൻ 54 പ്രകാരം വി.വി.ഐ.പി സന്ദർശനം ഉൾപ്പെടെയുള്ള താൽക്കാലിക പ്രതിഷ്ഠാപനങ്ങൾ പരിശോധന നടത്തി ഊർജ്ജീകരണാനുമതി നൽകുക.
  11. എ.ൽ പ്രസ്താവിച്ചിട്ടുള്ള പരിധികൾക്ക് വിധേയമായി എച്ച്.ടി.മോട്ടോർ ശേഷി 500 എച്ച്.പി.യിൽ കുറവായ എച്ച്.ടി./ഇ.എച്ച്.ടി. ഉപഭോക്താക്കളുടെ പരിസരത്തുള്ള എം.വി. കൂട്ടിച്ചേർക്കൽ, മാറ്റംവരുത്തുവാൻ, എച്ച്.ടി.കൂട്ടിച്ചേർക്കൽ എന്നിവയുടെ രൂപരേഖയുടെ സൂക്ഷ്മ പരിശോധന.
  12. എല്ലാ വിഭാഗത്തിലുമുള്ള എച്ച്.ടി./ഇ.എച്ച്.ടി. പ്രതിഷ്ഠാപനങ്ങളുടെ കപ്പാസിറ്റി മാറ്റാതെ തന്നെയുള്ള എച്ച്.ടി.
  13. 500കെ.വി.എ.ആർ-ൽ കുറഞ്ഞ ശേഷിയുള്ള എം.വി.,എച്ച്.ടി കപ്പാസിറ്ററുകളുടെ രൂപരേഖയ്ക്കുള്ള അംഗീകാരം നൽകുക.
  14. 500 കെ.വി.എ.ആർ -ൽ കുറഞ്ഞ ശേഷിയുള്ള എം.വി.,എച്ച്.ടി കപ്പാസിറ്ററുകൾക്ക് ഊർജ്ജികരണാനുമതി നൽകുക.
  15. വൈദ്യുത അപകടങ്ങളുടെ അന്വേഷണം നടത്തുകയും അനന്തര നടപടികൾ സ്വീകരിക്കുകയും ചെയ്യുക.
  16. പരാതികളും വൈദ്യുതി തടസ്സങ്ങളും അന്വേഷിക്കുകയും അനന്തര നടപടികൾ സ്വീകരിക്കുകയും ചെയ്യുക.
  17. 1956 ഇന്ത്യൻ ഇലക്ട്രിസിറ്റി റൂൾ 82 ലെ വകുപ്പ് 3 പ്രകാരമുള്ള പരിശോധനയും സർട്ടിഫിക്കേറ്റ് നൽകലും.
  18. സോയിൽ റെസിസ്റ്റിവിറ്റി പരിശോധനയും സുരക്ഷാ സർട്ടിഫിക്കറ്റ് നൽകലും.
  19. കേബിൾ ടി.വി ശ്യംഖല പരിശോധനയും സുരക്ഷാസർട്ടിഫിക്കേറ്റ് നൽകലും.

ബി. കേരളാ സിനിമാ റെഗുലേഷൻ നിയമങ്ങൾ നടപ്പിലാക്കുന്നത് സംബന്ധിച്ച്

  1. എ.സി. അല്ലാത്ത സ്ഥിരവും താൽക്കാലികവുമായ തിയേറ്ററുകളുടെ രൂപരേഖ സൂക്ഷ്മ പരിശോധന നടത്തി അംഗീകാരം നൽകുകയും നിയമം 12 (പുതിയത്) പ്രകാരം സി സർട്ടിഫിക്കറ്റ് നൽകുകയും ചെയ്യുക.
  2. നിയമം 31പ്രകാരം എല്ലാ വിഭാഗത്തിലുമുളള തിയേറ്ററുകൾക്ക് ഡി സർട്ടിഫിക്കറ്റുകൾ നൽകുക.(ആനുകാലികം)
  3. നിലവിലുളള തിയേറ്റർ പ്രതിഷ്ഠാപനങ്ങളിലെ കൂട്ടിച്ചേർക്കൽ,മാറ്റം വരുത്തൽ എന്നിവയുടെ രൂപരേഖകൾക്ക് അംഗീകാരം നൽകുക.
  4. സിനിമ തിയറ്ററുകളുടെ എ.സി.പ്രദർശനം നടക്കുന്ന സമയത്ത് പ്രവർത്തിപ്പിക്കുന്നുണ്ടോ എന്ന് പരിശോധിക്കുക.

അപേക്ഷ ഫോറങ്ങൾ www.ceikerala.gov.in എന്ന വെബ്സൈറ്റിൽ നിന്നും ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.