എക്കണോമിക്സ് & സ്റ്റാറ്റിസ്റ്റിക്സ്
( സാമ്പത്തിക സ്ഥിതി വിവരകണക്ക് വകുപ്പ് )
സംസ്ഥാന സർക്കാറിന്റെ ആസൂത്രണ സാമ്പത്തികകാര്യ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന വകുപ്പാണ് സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പ് (എക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ്). തിരുവനന്തപുരം വികാസ് ഭവനിലെ അഞ്ചാം നിലയിലാണ് വകുപ്പ് ആസ്ഥാനം. സംസ്ഥാനത്തെ 14 ജില്ലകളിലും ഡെപ്യൂട്ടി ഡയറക്ടർമാരുടെ നേതൃത്വത്തിൽ ജില്ലാ ഓഫീസുകൾ പ്രവർത്തിക്കുന്നുണ്ട്.
1949 ൽ തിരുവതാംകൂർ സർവ്വകലാശാല നടത്തിയ ‘ഇംപ്രൂവ്മെന്റ് ഓഫ് അഗ്രികൾച്ചറൽ സ്റ്റാറ്റിസ്റ്റിക്സ്’ എന്ന ഒരു സർവ്വെയാണ് വകുപ്പിന്റെ രൂപീകരണത്തിന് കാരണമാകുന്നത്. തുടർന്ന് 1951 ൽ തിരു-കൊച്ചി പ്രവിശ്യയിൽ ‘ബോർഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ്’പ്രവർത്തനം ആരംഭിച്ചു. 1954 ൽ ‘ബോർഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ്’‘ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ്’എന്ന് പുനർനാമകരണം ചെയ്തു. 1956 ൽ കേരള സംസ്ഥാനം രൂപീകൃതമായപ്പോൾ ‘ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ്’ന്റെഅധികാരപരിധി സംസ്ഥാനമൊട്ടാകെയായി വ്യാപിച്ചു.
സംസ്ഥാനത്തെ വിവിധ സാമ്പത്തിക മേഖലകളെക്കുറിച്ച് പഠിക്കുന്നതിനും, സാമ്പത്തിക വിഷയങ്ങളിൽ സംസ്ഥാന സർക്കാരിന് ഉപദേശങ്ങൾ നൽകുന്നതിനുമായി സംസ്ഥാന സർക്കാരിന്റെ തേതൃത്വത്തിൽ 1958 ഡിസംബറിൽ ‘ബ്യൂറോ ഓഫ് എക്കണോമിക് സ്റ്റഡീസ്’രൂപീകൃതമായി തുടർന്ന് 1963 ആഗസ്റ്റ് 1ാം തീയതി ബ്യൂറോ ഓഫ് എക്കണോമിക് സ്റ്റഡീസും, ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റാറ്റിസ്റ്റിക്സും കൂടിച്ചേർന്ന് ‘ബ്യൂറോ ഓഫ് എക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് ’രൂപീകൃതമായി.
1967 ഒക്ടോബറിൽ ബ്യൂറോ ഓഫ് എക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് അദ്ധ്യക്ഷനെ താത്ക്കാലിക മെമ്പർ സെക്രട്ടറിയായി നിയമിച്ചുകൊണ്ട് സംസ്ഥാന ആസൂത്രണ ബോർഡ് രൂപീകൃതമയി. സംസ്ഥാന ആസൂത്രണ ബോർഡും ബ്യൂറോ ഓഫ് എക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സും 1972 വരെ സംയുക്തമായിട്ടാണ് പ്രവർത്തിച്ചിരുന്നത്. 1980 ൽ ബ്യൂറോ ഓഫ് എക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് ഡയറക്ടറേറ്റ് ഓഫ് എക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് ആയി പുനക്രമീകരണം നടത്തി. ഡയറക്ടർ ജനറലിന്റെ തേതൃത്വത്തിൽ സംസ്ഥാനത്തെ സ്ഥിതി വിവരക്കണക്കുകളുടെ ശേഖരണത്തിനും ക്രോഡീകരണത്തിനുമായുളള നോഡൽ ഏജൻസിയായും പ്രവർത്തിച്ചു വരുന്നു.
വകുപ്പിന്റെ ജില്ലയിലെ ഘടന
എക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് കൊല്ലം ജില്ലാ ഓഫീസ് സിവിൽ സ്റ്റേഷനിലെ മൂന്നാം നിലയിൽ സ്ഥിതി ചെയ്യുന്നു. ഡെപ്യൂട്ടി ഡയറക്ടർ ആണ് വകുപ്പിന്റെ ജില്ലാ തലവൻ. ഡെപ്യൂട്ടി ഡയറക്ടറെ കൂടാതെ വകുപ്പിന്റെ സുഗമമായ നടത്തിപ്പിനായി ഒരു ജില്ലാ ഓഫീസറും, 2 അഡീഷണൽ ജില്ലാ ഓഫീസർമാരും 2 റിസർച്ച് ഓഫീസർമാരും പ്രവർത്തിക്കുന്നു. കൂടാതെ 2 റിസർച്ച് അസിസ്റ്റന്റ്, 6 സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് ഗ്രേഡ് I, 3 സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് ഗ്രേഡ് II, 2 യൂ.ഡി.ടൈപ്പിസ്റ്റ്, 1 ഓഫീസ് അറ്റൻഡന്റ്, 1 ഡ്രൈവർ എന്നിവരും ജില്ലാ ഓഫീസിൽ ജോലി ചെയ്യുന്നു. കൂടാതെ നാഷണൽ സാമ്പിൾ സർവ്വേയുടെ നേതൃത്വത്തിൽ കാലാകാലങ്ങളിൽ നടത്തപ്പെടുന്ന സോഷ്യൽ എക്കണോമി വിവരശേഖരണത്തിനായി മൂന്ന് ഇൻവെസ്റ്റിഗേറ്റർമാരും, ഒരു സ്റ്റാറ്റിസ്റ്റിക്കൽഇൻസ്പെക്ടറും വിലവിവരശേഖരണത്തിനായി 2 പ്രൈസ് ഇൻസ്പെക്ടർമാരും ഒരു ഇൻവെസ്റ്റിഗേറ്ററും, ആനുവൽ സർവ്വേ ഓഫ് ഇൻഡസ്ട്രീസ് വിവരശേഖരണത്തിനായി ഒരു ഇൻവെസ്റ്റിഗേറ്ററും വേതനഘടന സർവ്വേ, കെട്ടിട നിർമ്മാണ സാമഗ്രികളുടെ വിലശേഖരണം, മണ്ണ് സംരക്ഷണ പദ്ധതിയുടെ ഇവാലുവേഷൻ എന്നിവയ്ക്കായി ഒരു ഇൻവെസ്റ്റിഗേറ്ററും ജില്ലാ ഓഫീസിൽ പ്രവർത്തിക്കുന്നു.
ജില്ലാ ഓഫീസിനു പുറമെ ഡാറ്റ ശേഖരണത്തിനായി 5 താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസുകൾ പ്രവർത്തിക്കുന്നു. കൊല്ലം, കൊട്ടാരക്കര, കുന്നത്തൂർ, കരുനാഗപ്പളളി, പത്തനാപുരം എന്നീ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസുകൾ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർമാരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു. താലൂക്ക് ഓഫീസുകളിൽ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർമാർക്ക് പുറമേ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്പെകടർമാരും, വിവരശേഖരണത്തിനായി ഇൻവെസ്റ്റിഗേറ്റർമാരും പ്രവർത്തിക്കുന്നു. ഓരോ ഇൻവെസ്റ്റിഗേറ്റർമാർക്ക് ഒരു പഞ്ചായത്ത് അല്ലെങ്കിൽ രണ്ട് പഞ്ചായത്തുകൾ ചേർന്ന പ്രദേശം ഇൻവെസ്റ്റിഗേറ്റർ സോണുകളായും, മുനിസിപ്പൽ പ്രദേശം പ്രത്യേകം ഇൻവെസ്റ്റിഗേറ്റർ സോണുകളായും കൊല്ലം കോർപ്പറേഷനെ മൂന്ന് ഇൻവെസ്റ്റിഗേറ്റർ സോണുകളായും തിരിച്ച് ജില്ലയിൽ ആകെ 52 സോണുകളാണ് വിവരശേഖരണ യൂണിറ്റുകളായി രൂപീകരിച്ചിട്ടുളളത്. കൊട്ടാരക്കര, പത്തനാപുരം താലൂക്കുകളിൽ ഓരോ പ്രൈസ് ഇൻവെസ്റ്റഗേറ്റർമാരും, കൃഷിച്ചെലവ് സർവ്വേയ്ക്കായി ഓരോ ഇൻവെസ്റ്റിഗേറ്റർമാരും ഓരോ താലൂക്കുകളിലും ജോലി ചെയ്തു വരുന്നു. താലൂക്കുകളിൽ ഫീൽഡ് തലത്തിൽ നിന്നും ശേഖരിക്കുന്ന ഡാറ്റ ബ്ലോക്ക്തലത്തിൽ ക്രോഡീകരിച്ച് ജില്ലാ ഓഫീസിലേക്ക് അയയ്ക്കുന്നു. ജില്ലാതല ഡാറ്റയും അനലൈസ് ചെയ്ത റിപ്പോർട്ടുകളും ഡയറക്ടറേറ്റിലേക്കും, നാഷണൽ സാമ്പിൾ സർവ്വെ ഓർഗനൈസേഷൻ ഫരീദാബാദിലേക്കും അയയ്ക്കുന്നു. ടി റിപ്പോർട്ടുകൾ കേന്ദ്രസംസ്ഥാന സർക്കാരുകളുടെ വിവിധ പദ്ധതി ആസൂത്രണങ്ങൾക്കായി ഉപയോഗിക്കുന്നു.
ഓഫീസിന്റെയും സബ് ഓഫീസുകളുടെയും വിവരങ്ങൾ
ജില്ലാ ഓഫീസ്
എക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ്, സിവിൽ സ്റ്റേഷൻ, കൊല്ലം – 691 013
ഫോൺ : 0474-2793418
ഇ-മെയിൽ :ecostatklm[at]gmail[dot]com, ddklm[dot]des[at]kerala[dot]gov[dot]in
താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ്, കൊല്ലം,
മാർക്കറ്റിന് സമീപം, തേവളളി, കൊല്ലം
ഫോൺ : 0474-2799975
ഇ-മെയിൽ : ecostatklm[dot]qln[at]gmail[dot]com, tsoklmt[dot]des[at]kerala[dot]gov[dot]in
താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ്,
മിനി സിവിൽ സ്റ്റേഷൻ, കരുനാഗപ്പളളി
ഫോൺ : 0476 -2620515
ഇ-മെയിൽ : ecostatklm[dot]kpy[at]gmail[dot]com, tsoknpy[dot]des[at]kerala[dot]gov[dot]in
താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ്,കുന്നത്തൂർ
പഞ്ചായത്ത് ബിൽഡിംഗ്, ശാസ്താംകോട്ട,
ഫോൺ : 0476 – 2830207
ഇ-മെയിൽ : ecostatklm[dot]knr[at]gmail[dot]com, tsokntr[dot]des[at]kerala[dot]gov[dot]in
താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ്,പത്തനാപുരം
മിനി സിവിൽ സ്റ്റേഷൻ, പുനലൂർ
ഫോൺ :0475 -2220866
ഇ-മെയിൽ : ecostatklm[dot]ppm[at]gmail[dot]com, tsoptnm[dot]des[at]kerala[dot]gov[dot]in
താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ്,കൊട്ടാരക്കര,
ഹൈസ്ക്കൂൾ ജംഗ്ക്ഷൻ, കൊട്ടാരക്കര– 691506
ഫോൺ :0474– 2450308
ഇ -മെയിൽ : ecostatklm[dot]ktr[at]gmail[dot]com, tsoktra[dot]des[at]kerala[dot]gov[dot]in
ജില്ലാ ഓഫീസർമാരുടെ വിവരങ്ങൾ
ക്രമ നം. | തസ്തിക | ലാൻട് ഫോൺ | മൊബൈൽ | ഇ-മെയിൽ |
---|---|---|---|---|
1 | ഡെപ്യൂട്ടി ഡയറക്ടർ | 0474-2793418 | 8281118525 | ecostatklm[at]gmail[dot]com, ddklm[dot]des[at]kerala[dot]gov[dot]in |
2 | ജില്ലാ ഓഫീസർ | “ | 8281118526 | “ |
3 | അഡീഷണൽ ജില്ലാ ഓഫീസർ(ഇഎആർഎഎസ്) | “ | 8281118527 | “ |
4 | അഡീഷണൽ ജില്ലാ ഓഫീസർ (എസ്ആർഎസ്) | “ | 8281118528 | “ |
5 | റിസർച്ച് ഓഫീസർ (എൻഎസ്എസ്) | “ | 8281118529 | “ |
6 | റിസർച്ച് ഓഫീസർ (മാർക്കറ്റ് ഇന്റലിജൻസ്) | “ | 8281118530 | “ |
സബ് / താലൂക്ക് ഓഫീസുകൾ
ക്രമ നം. | തസ്തിക | ലാൻട് ഫോൺ | മൊബൈൽ | ഇ-മെയിൽ |
---|---|---|---|---|
1 | താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ, കൊല്ലം | 0474-2799975 | 8281118531 | ecostatklm[dot]qln[at]gmail[dot]com, tsoklmt[dot]des[at]kerala[dot]gov[dot]in |
2 | താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ, കൊട്ടാരക്കര | 0474-2450308 | 8281118532 | ecostatklm[dot]ktr[at]gmail[dot]com, tsoktra[dot]des[at]kerala[dot]gov[dot]in |
3 | താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ, കുന്നത്തൂർ | 0476-2830207 | 8281118533 | ecostatklm[dot]knr[at]gmail[dot]com, tsokntr[dot]des[at]kerala[dot]gov[dot]in |
4 | താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ, പത്തനാപുരം | 0475-2220866 | 8281118534 | ecostatklm[dot]ppm[at]gmail[dot]com, tsoptnm[dot]des[at]kerala[dot]gov[dot]in |
5 | താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ, കരുനാഗപ്പളളി | 0476-2620515 | 8281118535 | ecostatklm[dot]kpy[at]gmail[dot]com, tsoknpy[dot]des[at]kerala[dot]gov[dot]in |
- ഇ.എ.ആർ.എ.എസ് – കാർഷിക സ്ഥിതി വിവരക്കണക്ക് വിവരശേഖരണം
- കോസ്റ്റ് ഓഫ് കൾട്ടിവേഷൻ – കൃഷിച്ചെലവ് സർവ്വേ വിവരശേഖരണം.
- പ്രൈസ് ( a. ഡെയലി പ്രൈസ് b. ഡയറ്ററി പ്രൈസ് c. മാർക്കറ്റ് ഇന്റലിജൻസ് d.ഫാം പ്രൈസ് e. കൺസ്യൂമർ പ്രൈസ് ഇൻഡക്സ് f. മാർക്കറ്റ് )
- നാഷണൽ സാമ്പിൾ സർവ്വേ
- സാമ്പിൾ രജിസ്ട്രേഷൻ സിസ്റ്റം – ജനന-നിർജ്ജീവ ജനന-മരണനിരക്ക്
- വേതനഘടന സർവ്വേ
- മണ്ണ് സംരക്ഷപദ്ധതി ഇവാലുവേഷൻ
- ആനുവൽ സർവ്വേ ഓഫ് ഇൻഡസ്ട്രീസ് (എ.എസ്.ഐ)
- ഇൻഡക്സ് ഓഫ് ഇൻഡസ്ട്രിയൽ പ്രോഡക്ഷൻ (ഐ.ഐ.പി)
- ബി.എസ്.എൽ.എൽ.ഡി
- വിവിധ അഡ്ഹോക്ക് സർവ്വേകൾ
- ടൂറിസം സ്റ്റാറ്റിസ്റ്റിക്സ്
- എക്കണോമിക് സെൻസസ് -5 വർഷത്തിലൊരിക്കൽ
- കാർഷിക സെൻസസ് – “
കേന്ദ്രസംസ്ഥാന സർക്കാരുകൾ പദ്ധതി ആസൂത്രണത്തിനായി ഈ റിപ്പോർട്ടുകൾ ഉപയോഗിച്ചുവരുന്നു.
വെബ്സൈറ്റ് : www.ecostat.kerala.gov.in