ക്ലോസ് ചെയ്യുക

തെന്മല

ദിശ

ഇന്ത്യയിലെ ആദ്യ ആസൂത്രിത ടൂറിസംകേന്ദ്രമാണ് തെന്മല. കൊല്ലം ജില്ലയിലെ പശ്ചിമഘട്ടത്തിന്റെ താഴ്വരകളിലാണ് തെൻമല സ്ഥിതിചെയ്യുന്നത്. യുനെസ്കോയുടെ ലോകപൈതൃകകേന്ദ്രമായ  തെന്മല; പ്രകൃതിസൗന്ദര്യത്തിനും സാഹസിക വിനോദങ്ങൾക്കും ഒരുപോലെ അവസരം നൽകുന്ന ഒരു സർക്കാര്‍ നിയന്ത്രണ മേഖല കൂടിയാണ്.

എല്ലാ തരത്തിലുമുള്ള അവധിക്കാലം ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ ഒരിടമായ ഇവിടത്തെ പ്രധാന ആകർഷണം മനോഹരമായ പച്ച പുൽമേടുകളും, ബട്ടർഫ്ലൈ സഫാരികളുമാണ്. സംഗീത-നൃത്തങ്ങളും, സാഹസിക വിനോദങ്ങളും കൂടാതെ ട്രെക്കിങ്, ഹൈക്കിങ്, രാത്രി ക്യാമ്പിംഗ് എന്നിവയും  തെന്മലയില്‍ ആസ്വദിക്കാം.

ഉത്തരവാദിത്തടൂറിസം, തെൻമലഇക്കോടൂറിസം   എന്നിവ പരിസ്ഥിതി സംരക്ഷിക്കുന്നതിനും   മെച്ചപ്പെടുത്തുന്നതിനും  പ്രാധാന്യം  നല്കുന്ന അടുത്ത ഘട്ടമാണ്. പരിസ്ഥിതി വിനോദ സഞ്ചാരം ജൈവ വൈവിധ്യം  നിലനിര്‍ത്തുന്നതിനും സംരക്ഷിക്കുന്നതിനും ഊന്നല്‍ നല്‍കുന്നു.

ബന്ധപ്പെടുക:

തെന്മല ഇന്‍ഫര്‍മേഷന്‍ ഡസ്ക്

തെന്മല ഇകോ-ടൂറിസം പ്രമോഷന്‍ സൊസൈറ്റി (TEPS),
തെന്മല-691308,
കൊല്ലം, കേരളം.
ഫോണ്‍: 0475-2344800,
മൊബൈല്‍: +91 9496344800, 9495344800, 0475-2344855.
ഇമെയില്‍: info[at]thenmalaecotourism[dot]com, info[at]teps[dot]in

ചിത്രസഞ്ചയം

  • തെന്മല ഇകോ ടൂറിസം
  • തെന്മല ഇകോ ടൂറിസം
  • തെന്മല ഡാം

എങ്ങിനെ എത്താം:

വായു മാര്‍ഗ്ഗം

അടുത്തുള്ള വിമാനത്താവളം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം, ഏകദേശം 75 കി.മീ അകലെ

ട്രെയിന്‍ മാര്‍ഗ്ഗം

അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍: തെന്മല റെയില്‍വേ സ്റ്റേഷന്‍-1 കി.മീ , കൊട്ടാരക്കര റെയില്‍വേ സ്റ്റേഷന്‍-41 കി.മീ, കൊല്ലം റെയില്‍വേ സ്റ്റേഷന്‍-69 കി.മീ അകലെ

റോഡ്‌ മാര്‍ഗ്ഗം

കൊല്ലം-66 കിലോമീറ്റർ കിഴക്ക്. കൊല്ലം-ചെങ്കോട്ട റോഡും, തിരുവനന്തപുരം-ചെങ്കോട്ട റോഡും ഇടനാഴികളാണ്.