ക്ലോസ് ചെയ്യുക

സംസ്കാരവും പൈതൃകവും

സാംസ്കാരിക സംഭാവന

ക്രിസ്തുവർഷം 851-ൽ കേരളം സന്ദർശിച്ച അറബി സഞ്ചാരിയായ സുലൈമാന്‍റെ വിവരണങ്ങളിലാണ്   കൊല്ലത്തെപ്പറ്റി ആദ്യമായി പരാമർശിക്കപ്പെട്ടിരിക്കുന്നത്. പ്രാചീന  ശാസനങ്ങളിലും ചെപ്പേടുകളിലും പട്ടയങ്ങളിലും കൊല്ലത്തെ പറ്റി സൂചനകളുണ്ട്. വേണാട് തലസ്ഥാനമായ കൊല്ലം പഠനത്തിന്റെയും സംസ്കാരത്തിന്റെയും ഒരു വലിയ കേന്ദ്രമായിരുന്നു. ദക്ഷിണേന്ത്യയിലെ എല്ലാ ഭാഗങ്ങളിൽ നിന്നും പണ്ഡിതര്‍ ഈ സാംസ്കാരിക  പെരുമമൂലം ഇവിടേക്ക് ആകര്‍ഷിക്കപ്പെട്ടു.

മാർക്കോ പോളോ   ചൈനീസ് ചക്രവർത്തി കുബ്ലേ ഖാന്റെ ഔദ്യോഗിക യാത്രികനായി ഇന്ത്യ സഞ്ചാരത്തിനിടയില്‍   ക്രി:വ. 1275ൽ കൊല്ലം സന്ദർശിച്ചു എന്നും ചരിത്ര രേഖകള്‍ പറയുന്നു.ചരിത്രപരമായി പ്രാധാന്യമുള്ള രണ്ട് മധ്യകാലസാഹിത്യ ഗ്രന്ഥങ്ങളായ  ലീലാതിലകവും ഉണ്ണുനീലിസന്ദേശവും പതിനാലാം നൂറ്റാണ്ടിലെ കൊല്ലത്തിന്‍റെ സംഭാവനകളാണ്. സന്ദേശകാവ്യമായ കേരളവർമ്മ വലിയകൊയിത്തമ്പുരാന്‍റെ  ‘മയൂരസന്ദേശ’ത്തിലും കൊല്ലം നഗരത്തിന്‍റെയും ഭൂപ്രദേശങ്ങളുടെയും അത്യാകർഷകമായ വർണ്ണനകൾ ധാരാളമുണ്ട്‌. കേരളത്തിന്‍റെ കലാസാംസ്കാരിക പെരുമ കടല്‍കടത്തിയ,  കഥകളിയുടെ  പ്രാഗ്രൂപമായ രാമനാട്ടത്തിന്റെ ജന്മദേശവും കൊല്ലം ജില്ലയിലെ കൊട്ടാരക്കരയാണ്.

പ്രമുഖനായ മലയാള സാഹിത്യകാരനും സംഗീതജ്ഞനുമായിരുന്നു കെ.സി. കേശവപിള്ള. സംഗീതത്തിലും, സാഹിത്യത്തിലും വാസനയും വൈദഗ്ദ്ധ്യവും ഉണ്ടായിരുന്നുകേശവപിള്ള കൊല്ലത്തിനടുത്ത് പരവൂരിൽ ജനിച്ചു. മേല്പത്തൂരിന്റെ നാരായണീയത്തിന് പരിഭാഷയ ഉള്‍പ്പടെ നിരവധി ഗ്രന്ഥങ്ങള്‍ രചിച്ച കെ.സി.യുടെ ഉപദേശം ഏ.ആർ.  രാജ രാജവര്‍മ്മ വൃത്തമഞ്ജരി രചിക്കുമ്പോൾ തേടിയിരുന്നു. മലയാള സംഗീതത്തിന്റെ ചരിത്രത്തിൽ   ഒരു ഗാനരചയിതാവെന്ന നിലയിലും അദ്ദേഹത്തിന്  പ്രമുഖ സ്ഥാനം ഉണ്ട്.

1891 പറവൂർ കേശവൻ ആശാൻ  സ്ഥാപിച്ച സുജാനാനന്ദിനിയുടെ  പ്രസാധാനത്തോടെ പത്രപ്രവര്‍ത്തന രംഗത്തും കൊല്ലം സാനിധ്യമറിയിച്ചു. കവിയും വിമർശകനും, എഴുത്തുകാരനും, പത്രപ്രവർത്തകനുമായിരുന്ന കേരള കൗമുദി എഡിറ്റർ സി.വി. കുഞ്ഞുരാമൻ കൊല്ലത്തിന്റെ സാംസ്കാരിക പാരമ്പര്യത്തെ പ്രോജ്വലമാക്കിയ പ്രമുഖരില്‍പെടുന്നു. ആധുനിക കാലഘട്ടത്തിൽ എളങ്കുളം കുഞ്ഞൻ പിള്ളയും ശൂരനാട് കുഞ്ഞൻപിള്ളയും ഈ ജില്ലയിൽ നിന്നുള്ള സാഹിത്യപ്രതിഭകളാണ്. ഓറിയൂർ കൊച്ചു ഗോവിന്ദ പിള്ള, കഥകളി കലാകാരൻ പാരിസ് വിശ്വനാഥൻ, ജയപാൽപണിക്കർ തുടങ്ങിയ പ്രമുഖ കലാകാരന്മാരും ഈ ജില്ലയിൽ നിന്നുള്ളവരാണ്. കേരളമുഖ്യമന്ത്രിയും വിദ്യാഭ്യാസ വിചക്ഷണനും  ആയിരുന്ന R. ശങ്കര്‍ രാഷ്ട്രീയ കേരളത്തിന്‌ കൊല്ലം നല്‍കിയ സംഭാവന  ആയിരുന്നു. സി.കേശവൻ, കുമ്പളത്ത് ശങ്കു പിള്ള തുടങ്ങിയവർ കൊല്ലത്തെ സ്വാതന്ത്ര്യസമരത്തിന്റെ വാസ്തുശില്പികളായിരുന്നു. ചണ്ഡീരൻ കാളിഅമ്പി, ഫ്രാങ്കോരാഘവൻപിള്ള എന്നിവര്‍ക്കൊക്കെ  ജന്മം നൽകിയതും കൊല്ലം ആണ്.

ഉത്സവങ്ങളും മേളകളും


കരകൗശല ഉത്സവം (ഡിസംബർ – ജനുവരി)

ഡിസംബർ-ജനുവരി മാസത്തിൽ നടക്കുന്ന ക്രാഫ്റ്റ് ഫെസ്റ്റിവൽ വർഷം തോറും നടക്കുന്നു. ഈ ഉത്സവത്തിൽ രാജ്യത്തൊട്ടാകെയുള്ള കലാകാരന്മാരുടെ സൃഷ്ടികൾ പ്രദർശിപ്പിക്കുന്നു.

കേരള ടൂറിസം ബോട്ട് റേസ് (ജനുവരി)

17-20 ജനുവരിയിൽ നടക്കുന്ന വലിയ  എല്ലാ വർഷവും ജനുവരി 19 ന് ബോട്ട് റേസ് നടക്കാറുണ്ട്. ഇതോടനുബന്ധിച് ഗജവീരന്മാര്‍ അണിനിരക്കുന്ന ഘോഷയാത്രയും സന്ഖടിപ്പിക്കപ്പെടുന്നു.

കൊല്ലം പൂരം (ഏപ്രിൽ)

കൊല്ലം ആശ്രാമം ക്ഷേത്രത്തിലെ വിഷു ഉത്സവതോടനുബന്ധിച്ചു എല്ലാവർഷവും ഏപ്രിൽ മാസത്തിൽ ആശ്രാമം മൈതാനത്തു വച്ച് നടക്കുന്ന ആഘോഷമാണ് കൊല്ലം പൂരം.

അഷ്ടമി രോഹിണി (ഓഗസ്റ്റ് – സെപ്റ്റംബർ)

നഗരത്തിലുള്ള വടയാറ്റുകോട്ട ക്ഷേത്രത്തിലെ പ്രധാന ഉത്സവം ആണ്  അഷ്ടമി രോഹിണി. ക്ഷേത്രങ്ങളിൽ ഉത്സവത്തോടനുബന്ധിച്ച് വിവിധ ആഘോഷങ്ങളും ആചാരങ്ങളും  നടക്കുന്നുണ്ട്. ഈ മാസം നഗരത്തിൽ  മുഹറം   ആഘോഷങ്ങളും ടൌണ്‍ മസ്ജിദില്‍ ഈ മാസം നടത്തപ്പെടുന്നു.

ഓച്ചിറക്കളി (ജൂൺ)

ഇവിടുത്തെ ഉത്സവങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഓച്ചിറക്കളി. ഓച്ചിറ കേരളത്തിന്റെ പുണ്യസ്ഥലങ്ങളിലൊന്നാണ്. ചരിത്രത്തിൽ ഈ സ്ഥലം വളരെ പ്രശസ്തമാണ്. തിരുവിതാംകൂർ മഹാരാജാവും    കായംകുളം രാജാവും  തമ്മില്‍    യുദ്ധം നടന്നപ്രദേശമാണ് ഓച്ചിറ  പടനിലം. തിരുവിതാംകൂർ ചരിത്രത്തിലെ ഏറ്റവും പ്രബലമായ പോരാട്ടമായിരുന്നു. ഈ ചരിത്ര യുദ്ധത്തിന്‍റെ സ്മരണയില്‍ എല്ലാ വർഷവും മിഥുനത്തിന്റെ ഒന്നാമത്തേതും രണ്ടാമത്തേതും തീയതിയാണ് ഇത്  നടത്തുന്നത്. ഈ അവസരത്തിൽ ഓച്ചിറയുടെ കിഴക്കും പടിഞ്ഞാറും കിടക്കുന്ന രണ്ടു കരകളിൽ നിന്ന് ആളുകള്‍, രണ്ടു കൂട്ടങ്ങളായി തിരിഞ്ഞു പടനിലത്ത് എത്തി ചേര്‍ന്ന് വാള്‍പ്പയറ്റ് അഭ്യാസം നടത്തുന്നു.

കോറ്റങ്കുളങ്ങര ക്ഷേത്രം (വിളക്കെടുപ്പ്)

ചവറയിലെ കൊറ്റൻകുളങ്ങര ക്ഷേത്രത്തിൽ പുരുഷന്മാര്‍ സ്ത്രീകളുടെ വസ്ത്രധാരണരീതിയില്‍ താലപ്പൊലി എടുക്കുന്നു. സാധാരണ കൃഷ്ണ ക്ഷേത്രവുമായി ബന്ധപ്പെട്ട ഉത്സവമാണ് ഉറിയടി. അഷ്ടമി രോഹിണുമായി ബന്ധപ്പെട്ട് വടയാറ്റുകോട്ട ക്ഷേത്രത്തിൽ നടത്തി വരുന്ന ഉറിയടി ഉത്സവം പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു. ഫെബ്രുവരി-മാർച്ചിൽ തൃക്കടവൂരിലെ മഹാദേവർ ക്ഷേത്രത്തിൽ നടക്കുന്ന  ഉത്സവം കെട്ടുകാഴ്ച ജില്ലയിലെ വര്‍ണ ശബളമായ ഉത്സവമാണ്. ശാസ്താംകോട്ട, വെളിനല്ലൂർ, ചാത്തന്നൂർ, ചിറക്കര തുടങ്ങിയ ക്ഷേത്രങ്ങളിൽ സമാനമായ ഉത്സവങ്ങൾ ഉണ്ട്.