ദുരന്ത നിവാരണം
ജില്ലാ ദുരന്ത നിവാരണ സെല്‍
കളക്ടറേറ്റ്,കൊല്ലം – 691013
DEOC- കൊല്ലം, ടെലിഫോണ്‍: 0474 – 2794002, 2794004
മൊബൈല്‍ : 9447677800
DM സെക്ഷന്‍ ഇ മെയില്‍ : dmdkollam[at]gmail[dot]com
നം. | താലൂക്ക് | ലാന്‍ഡ്‌ഫോണ്‍ | തഹസില്‍ദാരുടെ മൊബൈല്‍ നം. |
---|---|---|---|
1 | കുന്നത്തൂര്‍ | 0476 -2830345 | 9447170345 |
2 | പത്തനാപുരം | 0475 -2350090 | 9447191605 |
3 | കൊട്ടാരക്കര | 0474 -2454623 | 9447184623 |
4 | കൊല്ലം | 0474 -2742116 | 9447194116 |
5 | പുനലൂര്‍ | 0475 -2222605 | 8547618456 |
6 | കരുനാഗപ്പള്ളി | 0476 -2620233 | 9447080223 |
ഒരു ദുരന്തമുണ്ടായാല് ആയത് നിവാരണം ചെയ്യുന്നതനായി വളരെ ആസൂത്രിതവും സംയോജിതവുമായ പ്രവര്ത്തനങ്ങള് സംഘടിപ്പിക്കുകയും, ഏകോപിപ്പിക്കുകയും, നടപ്പിലാക്കുകയും അവ വിജയിപ്പിക്കുകയും എന്നുള്ളതാണ് ദുരന്ത നിവാരണം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ആയതിനായി താഴെപ്പറയുന്ന സുപ്രധാന നടപടികള് ആവശ്യമാണ് ;
- ദുരന്തത്തിന്റെ അപകട ഭീഷണിയെ ഫലപ്രദമായി തടയുക.
- ദുരന്തത്തിന്റെ തീവ്രതയും, അതിന്റെ ഭവിഷ്യത്തുകള് മുഖേനയുണ്ടാകാവുന്ന അപകട സാദ്ധ്യത പരമാവധി കുറയ്ക്കുക.
- കെട്ടിടങ്ങളുടെ ശേഷി
- ഏത് ദുരന്തത്തെ നേരിടാന് തയ്യാറാകുക.
- ഭീഷണിയായിട്ടുള്ള ഏതൊരു ദുരന്ത സാഹചര്യത്തോടും പ്രതികരിക്കുക
- ഏതോരു ദുരന്തത്തിന്റെയും പ്രഭാവത്തിന്റെ കാഠിന്യത്തെക്കുറിച്ച് വിലയിരുത്തുക
- ഒഴിപ്പിക്കല്, രക്ഷപ്പെടുത്തല്, ആശ്വാസം എന്നിവ
ജില്ലാ ദുരന്ത നിവാരണ സമിതി
ഒരു ദുരന്തമുണ്ടായാല് അതിനോട് അനുയോജ്യമായ രീതിയില് പ്രതികരിച്ചുകൊണ്ട് ദുരന്തം നിവാരണം ചെയ്യുന്നതിനും, മറ്റ് ഫലപ്രദമായ നടപടികള് ഉറപ്പാക്കുന്നതിനും 2005 ലെ ദേശീയ ദുരന്തനിവാരണ മാനേജ്മെന്റ് ആക്ട് പ്രകാരം ജില്ലാ തലത്തില് രൂപീകരിച്ചതാണ് ജില്ലാ ദുരന്ത നിവാരണ സമിതി. ജില്ലാ ദുരന്തനിവാരണ അതോറിറ്റി (കൊല്ലം) ഡി.ഡി.എം.എ. (കൊല്ലം) താഴെക്കാണിച്ചിരിക്കുന്ന ഘടന പ്രകാരമാണ് പ്രവര്ത്തിക്കുന്നത്.
നം. | പേര് | സ്ഥാനപ്പേര് |
---|---|---|
1 | ജില്ലാ കളക്ടര് | ചെയര്പേഴ്സണ് |
2 | ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് | കോ-ചെയര്പേഴ്സണ് |
3 | ഡെപ്യൂട്ടി കളക്ടര് (ദുരന്ത നിവാരണം) | മെമ്പര് |
4 | ജില്ലാ പോലീസ് മേധാവി | മെമ്പര് |
5 | ജില്ലാ മെഡിക്കല് ഓഫീസര് | മെമ്പര് |
6 | ഡിവിഷണല് ഓഫീസര്, ഫയര് & റെസ്ക്യൂ | മെമ്പര് |
7 | എക്സിക്യൂട്ടീവ് എഞ്ചിനീയര് | മെമ്പര് |
വിവിധ രീതിയിലുള്ള ദുരന്തങ്ങളെ നേരിടുന്നതിനായി നിയോഗിച്ചിട്ടുള്ള നോഡല് ഡിപ്പാര്ട്ടുമെന്റുകള്
- റവന്യൂ & ദുരന്ത നിവാരണ വകുപ്പ് – ഹൈഡ്രോ-മെട്രോയോളജിക്കല് & ജിയോളജിക്കല് ദുരന്തങ്ങള്
- ആഭ്യന്തരം വകുപ്പ് – റോഡ്, റെയില് അപകടങ്ങള്
- ആരോഗ്യ കുടുംബക്ഷേമ വകുപ്പ് – രാസ, ജൈവ, റേഡിയോളജിക്കല്, ആണവ ദുരന്തങ്ങള്
- ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പ് – വ്യവസായിക ദുരന്തങ്ങള്
- കൃഷി വകുപ്പ് – പകര്ച്ചവ്യാധി, മൃഗങ്ങള് മുഖേനയുള്ള ദുരന്തങ്ങള്
- മൃഗസംരക്ഷണ വകുപ്പ് – കന്നുകാലികളുടെ പകര്ച്ചവ്യാധി
- ജല വിഭവ വകുപ്പ് – ജലസംഭരണി തകര്ന്നുണ്ടാകാവുന്ന ദുരന്തം
- പൊതുമരാമത്ത് വകുപ്പ് – കെട്ടിടം തകര്ന്നുള്ള ദുരന്തങ്ങള്
- വനം വകുപ്പ് – കാട്ടുതീ
- വിമാനത്താവളം – എയര്ലൈന് സംബന്ധമായ അപകടങ്ങള്
ജില്ലാ ദുരന്ത നിവാരണ സമിതിയുടെ പ്രവര്ത്തനങ്ങള്
ദുരന്ത നിവാരണത്തിനായുള്ള ഫലപ്രദമായ മാനേജ്മെന്റ് പദ്ധതികള് ഏകോപിപ്പിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നു. ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് പ്രവര്ത്തിക്കേണ്ട എല്ലാ നോഡല് ഏജന്സികളുടേയും പ്രവ്രത്തനങ്ങള് ഏകോപിപ്പിക്കുകയും, അനുയോജ്യമായ നടപടികള് സംഘടിപ്പിക്കുന്നതിനായി നിര്ദ്ദേശം നല്കുകയും, ആ.തിനായിട്ടുള്ള സൗകര്യങ്ങള് ഒരുക്കിക്കൊടുക്കുക, ഒരു പൊതുഘടന രൂപീകരിച്ച് ആശയവിനിമയം നടത്തുക, ഇത്തരത്തിലൂടെയുള്ള പ്രവര്ത്തനങ്ങളിലൂടെ ഏതൊരു ദുരന്തത്തിന്റെയും ഉത്തരവാദിത്തം ഏറ്റെടുത്ത് അത് ഫലപ്രദമായി നേരിടുന്നതിനുള്ള ക്രമീകരണങ്ങള് തയ്യാറാക്കുക എന്നിവയാണ് പ്രധാനമായും ദുരന്ത നിവാരണ സമിതിയുടെ പ്രവര്ത്തനങ്ങള്.
ജില്ലാ ദുരന്ത നിവാരണ സമിതിയുടെ അധികാരങ്ങളും പ്രവര്ത്തനങ്ങളും
- ദേശീയ ദുരന്ത നിവാരണ സമിതി, സംസ്ഥാന ദുരന്ത നിവാരണ സമിതി എന്നിവയുടെ മാര്ഗ്ഗനിര്ദ്ദേശങ്ങള് അനുസരിച്ച് ജില്ലയില് ദുരന്ത നിവാരണ പ്രവര്ത്തനത്തിനുവേണ്ട എല്ലാ നടപടിക്രമങ്ങളും ജില്ലയില് നടപ്പിലാക്കുന്നതിനുള്ള അധികാരം സമിതിക്കുണ്ട്.
- ദേശീയ നയം, സംസ്ഥാന നയം, ദേശീയ പദ്ധതി, സംസ്ഥാന പദ്ധതി, ജില്ലാ പദ്ധതികള് നടപ്പാക്കല് എന്നിവ ഏകോപിപ്പിക്കുകയും നിരീക്ഷിക്കുകയും ചെയ്യുക.
- ദുരന്തങ്ങള്ക്ക് വിധേയമായ ജില്ലയിലെ പ്രദേശങ്ങള് തിരിച്ചറിയുകയും ദുരന്തങ്ങളെ തടയുന്നതിനുള്ള നടപടികള് കണ്ടെത്തുകയും അതിന്റെ ഫലങ്ങള് പരിഹരിക്കാനുള്ള നടപടികള് ഏറ്റെടുക്കുകയും ചെയ്യുക.
- ദേശീയ അതോറിറ്റിയും സ്റ്റേറ്റ് അതോറിറ്റിയും നിര്വ്വഹിച്ച് കൊണ്ടിരിക്കുന്ന, ദുരന്തങ്ങളെ തടയുന്നതിനുള്ള മാര്ഗ്ഗനിര്ദ്ദേശങ്ങള്, അതിന്റെ പ്രഭാവം, രൂപരേഖ തയ്യാറാക്കല്, പ്രതിരോധ നടപടികള് എന്നിവയെല്ലാം സര്ക്കാര് വകുപ്പുകളുടെയും, പ്രാദേശിക സമിതികുളുടെയും നിര്ദ്ദേശാനുസരണം ജില്ലാ തലത്തില് നടപ്പിലാക്കുക.
- വിവിധ അധികാരികള്ക്കുള്ള നിര്ദ്ദേശങ്ങള് നല്കുകയും ,പ്രാദേശിക അധികാരികള്ക്ക് ആവശ്യമെങ്കില് ദുരന്ത നിവാരണത്തിനുള്ള മറ്റു നടപടികള് ജില്ലാ തലത്തില്, സ്വീകരിക്കാനും അധികാരമുണ്ട്.
- ദുരന്ത നിവാരണ പദ്ധതികള് ജില്ലയില് നടപ്പിലാക്കുന്നതിനുള്ള മാര്ഗ്ഗനിര്ദ്ദേശങ്ങള് തയ്യാറാക്കുക.
- വിവിധ സര്ക്കാര് വകുപ്പുകള് തയ്യാറാക്കിയ ദുരന്ത നിവാരണ പദ്ധതികള് ജില്ലയില് നടപ്പിലാക്കുക.
- സര്ക്കാര് വകുപ്പുകള് തയ്യാറാക്കിയ ദുരന്ത നിവാരണ പദ്ധതികള് നിര്വ്വഹിക്കുന്നതിനുള്ള ചുതല ഏറ്റെടുക്കുക.
- ദുരന്തങ്ങള് തടയുന്നതിനും , ദുരന്തം വിതച്ചിട്ടുള്ള പ്രദേശങ്ങളില് വികസന പദ്ധതികള് നടപ്പിലാക്കുന്നതിനുള്ള മാര്ഗ്ഗ നിര്ദ്ദേശങ്ങള് വിവിധ സര്ക്കാര് വകുപ്പുകള്ക്ക് സമര്പ്പിക്കുകയും, ആയത് ജില്ലാ തലത്തില് നടപ്പിലാക്കുന്നതിനുള്ള സാങ്കേതിക സഹായം നല്കുകയും ചെയ്യുന്നു.
- നിബന്ധനകളിലെ നിര്ദ്ദേശങ്ങള് നിരീക്ഷിക്കുക.
- ജില്ലയില് ഏതെങ്കിലുമുള്ള ദുരന്ത സാഹചര്യങ്ങളോട് പ്രതികരിക്കാനുള്ള ശേഷി വിശകലനം ചെയ്യുക. ആയതനുസരിച്ച് ആവശ്യമായ നടപടികളുടെ നിലവാരം ഉയര്ത്തുന്നതിനായി അധികാരികള്ക്ക് ഉചിതമായ നിര്ദ്ദേശങ്ങള് നല്കുക.
- തയ്യാറെടുപ്പ് നടപടികള് പുനഃപരിശോധിക്കുകയും, മറ്റ് ബന്ധപ്പെട്ട അധികാരികള്ക്ക് നിര്ദ്ദേശങ്ങള് നല്കുകയും ചെയ്യുക, അതിലൂടെ ഏതെങ്കിലും ദുരന്തം അല്ലെങ്കില് ദുരന്തഭീഷണി നേരിടുന്ന അവസ്ഥ ഫലപ്രദമായി പ്രതികരിക്കുന്നതിന് ആവശ്യമായ രീതിയില് തയ്യാറെടുപ്പ് നടപടികള് ജില്ലാ തലത്തില് കൊണ്ടുവരിക.
- വിവിധ തലങ്ങളിലെ ഉദ്യോഗസ്ഥര്, ജീവനക്കാര്, രക്ഷാ പ്രവര്ത്തകര്, എന്നിവര്ക്കായി പ്രത്യേക പരിശീലന പരിപാടികള്, സ്വയംരക്ഷ നേടുന്നതിനുള്ള പരിശീലനങ്ങള് എന്നിവ സംഘടിപ്പിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുക.
- പ്രാദേശിക അധികാരികളുടെയും സര്ക്കാര്, സര്ക്കാരിതര സംഘടനകളുടെയും പിന്തുണയോടെ ദുരന്തങ്ങളെ തടയുന്നതിിനെ പരഹരിക്കുന്നതിനോ ഉള്ള സാമൂഹിക പരിശീലനത്തിനും ബോധവല്ക്കരണ പരിപാടികള്ക്കും നേതൃത്വം നല്കുക.
- ജനങ്ങള്ക്ക് ശരിയായ വിവരങ്ങള് മുന്കൂട്ടി അറിയിക്കുന്നതിനും, ആയത് പ്രചരിപ്പിക്കുന്നതിനുമുള്ള സംവിധാനം സജ്ജമാക്കുക, നിലനിര്ത്തുക, അവലോകനം ചെയ്യുക, പരിഷ്കരിക്കുക തുടങ്ങിയ നടപടികള് സ്വീകരിക്കുക.
- ജില്ലാ തല പ്രതികരണ പദ്ധതിയും , മാര്ഗ്ഗനിര്ദ്ദേശങ്ങളും തയ്യാറാക്കുക, അവലോകനം ചെയ്യുക, പുതുക്കുക;
- ഏതെങ്കിലും ഭീഷണി നേരിടുന്ന ദുരന്തത്തെക്കുറിച്ച് പ്രതികരിക്കുകയും അത് നേരിടുന്നതിനുള്ള പ്രവര്ത്തനങ്ങളെ ഏകോപിപ്പിക്കുകയും ചെയ്യുക.
- സംസ്ഥാന സര്ക്കാരിന്റെ വകുപ്പുകളും പ്രാദേശിക അധികൃതരും അവരുടെ പ്രതികരണ പദ്ധതികള് തയ്യാറാക്കുന്നതു ജില്ലാ തലത്തില് ഉറപ്പുവരുത്തുക.
- ഏതെങ്കിലും ഭീഷണി നേരിടുന്ന ദുരന്തത്തോട് ഫലപ്രദമായി പ്രതികരിക്കാനുള്ള നടപടികള് സ്വീകരിക്കുന്നതിന് സര്ക്കാരിന്റെ വകുപ്പുകള്ക്കോ, പ്രാദേശിക അധികാരികള്ക്കോ ജില്ലാ തലത്തില് നിര്ദ്ദേശങ്ങള് നല്കുക.
- ദുരന്ത നിവാരണത്തില് ഏര്പ്പെട്ടിരിക്കുന്ന ജില്ലയിലെ സര്ക്കാര്, സര്ക്കാരിതര സംഘടനകള്ക്ക് സര്ക്കാര് വകുപ്പുകളുടെ പ്രവര്ത്തനത്തെക്കുറിച്ച് മനസ്സിലാക്കി കൊടുക്കുകയും, സഹായിക്കുകയും, ഏകോപിപ്പിക്കുകയും ചെയ്യുക.
- ദുരന്ത ഭീഷണി നേരിടുന്നവര്ക്ക് അത് പരിഹരിക്കാനുള്ള നടപടികള് കൃത്യമായും ഫലപ്രദമായും അവിടെ നടക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനായി ജില്ലയിലെ പ്രാദേശിക അധികാരികളുമായി സഹകരിച്ച് അവര്ക്ക് ആവശ്യമായ നിര്ദ്ദേശങ്ങള് നല്കുക.
- അവര്ക്ക് ആവശ്യമുള്ള സാങ്കേതിക സഹായം നല്കുകയോ അല്ലെങ്കില് അവരുടെ പ്രവര്ത്തനങ്ങള്ക്കായി ജില്ലയിലെ പ്രാദേശിക അധികാരികള്ക്ക് ഉപദേശം നല്കുകയോ ചെയ്യുക.
- ദുരന്തം തടയുന്നതിന് വേണ്ടിയുള്ള വ്യവസ്ഥകള് ജില്ലാ തലത്തില് ഉണ്ടാക്കുന്നതിനായി , നിയമാനുസൃത അധികാരികളോ അല്ലെങ്കില് പ്രാദേശിക അധികാരികളോ, സര്ക്കാര് വകുപ്പുകളോ തയ്യാറാക്കിയ വികസന പദ്ധതികള് അവലോകനം ചെയ്യുക;
- ദുരന്തം തടയുന്നതിനുള്ള വ്യവസ്ഥകള് പാലിക്കപ്പെടാതെ ഏതെങ്കിലും പ്രദേശത്ത് നിര്മ്മാണ പ്രവര്ത്തനങ്ങള് നടക്കുന്നുണ്ടെങ്കില് ആയത് പരിശോധിച്ച് അത്തരം മാനദണ്ഡങ്ങള് പാലിച്ചുകോണ്ട് നിര്മ്മാണ പ്രവര്ത്തനങ്ങള് നടപ്പിലാക്കുന്നതിനുള്ള നടപടികള്ക്കായി ബന്ധപ്പെട്ട അധികാരികള്ക്ക് നിര്ദ്ദേശം നല്കുക.
- ഏതെങ്കിലും തരത്തിലുള്ള ദുരന്ത ഭീഷണി നേരിടുന്ന സാഹചര്യത്തില് , ദുരിതാശ്വാസ കേന്ദ്രങ്ങള്, ക്യാമ്പുകള് ആയി ഉപയോഗിക്കാനാവുന്ന കെട്ടിടങ്ങളും സ്ഥലങ്ങളും കണ്ടെത്തി ടി സ്ഥലങ്ങളിള് ജലവിതരണവും, ശുചീകരണ പ്രവര്ത്തനങ്ങളും നടത്തുക.
- റിലീഫ് ആന്ഡ് റെസ്ക്യൂ മെറ്റീരിയലുകളുടെ സംഭരണശാലകള് സ്ഥാപിക്കുകയോ അല്ലെങ്കില് അത്തരം വസ്തുക്കള് വേഗം ലഭ്യമാകുന്ന തരത്തിലുള്ള സജ്ജീകരണങ്ങള് ഒരുക്കുകയോ ചെയ്യുക.
- ദുരന്തനിവാരണത്തിന്റെ വിവിധ വശങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള് സ്റ്റേറ്റ് അതോറിറ്റിയ്ക്ക് നല്കുക.
- ദുരന്ത നിവാരണത്തിനായി ജില്ലാ തലത്തില് സര്ക്കാര് ഇതര സംഘടനകളേയും, സോഷ്യല് വെല്ഫയര് സ്ഥാപനങ്ങളും ഉള്പ്പെടുന്നതിനെ പ്രോത്സാഹിപ്പിക്കുക.
- ആശയവിനിമയ സംവിധാനങ്ങള് ക്രമീകരിച്ചിട്ടുണ്ടെന്നും, ദുരന്ത നിവാരണത്തിനായുള്ള പരിശീലനങ്ങള് ഇടയ്ക്കിടെ നടത്തപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കുക.
- സംസ്ഥാന സര്ക്കാരോ, സ്റ്റേറ്റ് അതോറിറ്റിയോ, ജില്ലാ ഭരണകൂടമോ, നിഷ്ക്കര്ഷിക്കുന്ന തരത്തിലുള്ള പ്രവര്ത്തനങ്ങള് നടപ്പിലാക്കുക.
പ്രാദേശിക സമിതിയുടെ ചുമതലകള്
- എല്ലാ ജീവനക്കാര്ക്കും ദുരന്തനിവാരണത്തിനായിട്ടുള്ള പരിശീലനം നല്കുക.
- ഭീഷണി നേരിടുന്ന അല്ലെങ്കില് ദുരന്തങ്ങള് ഉണ്ടാകുന്ന സാഹചര്യത്തില് ഉപയോഗത്തിനായിട്ടുള്ള എല്ലാ വിഭവങ്ങളും സൂക്ഷിക്കേണ്ടതും സമയത്ത് ലഭ്യമാക്കുന്നതിനുള്ള ചുമതല.
- എല്ലാ നിര്മ്മാണ പ്രവര്ത്തനങ്ങളും, ദുരന്ത നിവാരണ വ്യവസ്ഥകള് പാലിക്കുന്നതിനുള്ള ദേശീയ അധികാരികളുടെയോ, സംസ്ഥാന അധികാരികളുടെയോ, ജില്ലാ അധികാരികളുടെയോ ചട്ടങ്ങളും മാനദണ്ഡങ്ങളും പാലിച്ചിട്ടുണ്ടെന്നു ഉറപ്പുവരുത്തുക.
- സംസ്ഥാന പദ്ധതിയും ജില്ലാ പദ്ധതിയും അനുസരിച്ച് ദുരിതാശ്വാസ, പുനരധിവാസ പ്രവര്ത്തനങ്ങള് നടപ്പിലാക്കുക.
- ദുരന്ത മാനേജ്മെന്റിന് ആവശ്യമായ മറ്റു നടപടികള് പ്രാദേശിക ഭരണകൂടത്തിന് ഏറ്റെടുക്കാവുന്നതാണ്.