ക്ലോസ് ചെയ്യുക

താല്പര്യമുള്ള സ്ഥലങ്ങള്‍

അച്ചന്‍കോവില്‍

അച്ചന്‍കോവില്‍

ജില്ലയുടെ കിഴക്കന്മേഖലയായ പുനലൂരിൽ നിന്നും 80 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന അച്ചന്‍കോവില്‍ കേരളത്തിലെ  ഒരു പ്രധാന തീര്‍ഥാടന കേന്ദ്രമാണ് .

കേരളത്തിലെ പ്രധാനപ്പെട്ട അയ്യപ്പ ക്ഷേത്രങ്ങളില്‍ ഒന്നായ അച്ചന്‍കോവില്‍ ശാസ്താക്ഷേത്രം സ്ഥിതിചെയ്യുന്നത് അച്ചന്‍ കോവിലാറിന് സമീപമുള്ള  നിബിഡവനത്തിന് നടുവിലാണ് .

ക്രിസ്തു വര്‍ഷത്തിനു  നൂറ്റാണ്ടുകൾക്കു മുൻപ്  ശാസ്താ പ്രതിഷ്ഠ നടത്തപ്പെട്ടിട്ടുള്ള ഇവിടെ ഡിസംബര്‍-ജനുവരിമാസങ്ങളിലായി നടത്തപ്പെടുന്ന മണ്ഡലപൂജ, ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ നടത്തപ്പെടുന്ന രേവതിമഹോത്സവം എന്നിങ്ങനെ  രണ്ട് പ്രധാന ഉത്സവങ്ങളുണ്ട്. തേരോട്ടം   പുഷ്പാഭിഷേകം  എന്നിവയാണ് ഉത്സവത്തിന്റെ   ശ്രദ്ധേയമായ സവിശേഷതകൾ.


ആലുംകടവ്

ആലുംകടവ്

കൊല്ലം നഗരത്തില്‍നിന്നും  നിന്നും 26 കിലോമീറ്റര്‍  മാറി കൊല്ലം-ആലപ്പുഴ   ദേശീയ ജലപതക്കരികിലായി   സ്ഥിതി ചെയ്യുന്ന തീരദേശഗ്രാമം ആണ്   ആലുംകടവ് . ആലുംകടവിലെ   “ഗ്രീൻ ചാനൽ ബാക്ക് വാട്ടർ റിസോർട്ട്” വിദേശ വിനോദസഞ്ചാരികൾക്കും സ്വദേശികൾക്കും പ്രകൃതിയോടിണങ്ങി കേരളത്തനിമ ആസ്വദിക്കാന്‍ അവസരമൊരുക്കുന്നു.കേരളത്തിന്‍റെ തനതായ രുചിക്ക്പുറമേ   വടക്കേഇന്ത്യന്‍ -ചൈനീസ് വിഭവങ്ങളും   ഈ റിസോര്‍ട്ടിന്‍റെ പ്രത്യേകതയാണ്.

ശുദ്ധ നീലനിറമാർന്ന കായല്‍പരപ്പും പച്ചപുതച്ച നൂറുകണക്കിന് തെങ്ങിന്‍ തോപ്പുകളും  ഇവിടത്തെ പ്രകൃതിയെ സുന്ദരമാക്കുന്നു. കൊഞ്ചും കരിമീനും കണമ്പും ഉള്‍പ്പടയുള്ള കായല്‍മല്‍സ്യങ്ങളുടെ ലഭ്യത ആഹാര   പ്രേമികളേയും ആലുംകടവിലേക്കാകര്‍ഷിക്കുന്നു.

സുഖകരവും സൗകര്യപ്രദവുമായ താമസസൗകര്യം, ബാക്ക് വാട്ടർ ക്രൂയിസ്,ഹൗസ്ബോട്ടുകൾ,  ആയുർവേദ ചികിത്സ, ആയുർവേദപ്രയോഗം, ഗ്രാമീണ ജീവിതമാസ്വദിക്കാനും മത്സ്യബന്ധനം നടത്താനുമുള്ള അവസരങ്ങൾ നല്‍കുന്ന കനാൽ പര്യടനം തുടങ്ങിയവ ആലുംകടവിനെ സഞ്ചാരികള്‍ക്ക്  പ്രിയങ്കരം ആക്കുന്നു. അലുംകടവില്‍ നിന്നും 4 കിലോമീറ്റര്‍ മാത്രം അകലയുള്ള മാതാ അമൃതാനന്ദമയി ആശ്രമത്തിന്റെ സന്ദർശനം ഇവിടുത്തെ മറ്റൊരു സാധ്യതയാണ്.

<!-- ക്രിസ്തുവര്‍ഷത്തിനും മുന്‍പ് ചരിത്ര പ്രാധാന്യം നേടിയിരുന്ന കൊല്ലം; കിഴക്ക്  സഹ്യ  പര്‍വ്വതം മുതല്‍ പടിഞ്ഞാറ്  അറബിക്കടല്‍ വരെ നീണ്ടുകിടക്കുന്ന മനോഹരമായ ഒരൂ ഭൂപ്രദേശം ആണ്.  ജില്ലയുടെ   ആസ്ഥാനമായ കൊല്ലം നഗരം തന്നെയാണ്  കൊല്ലം താലൂക്കിന്‍റെയും ഭരണകേന്ദ്രം.  സമ്പന്നമായ വാണിജ്യ  വ്യാപാര വ്യവസായങ്ങളുടെ  പകിട്ടും പാരമ്പര്യവും പേറുന്ന കൊല്ലം തെക്കേ ഇന്ത്യയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രം കൂടിയാണ്‌. രാജ്യത്തിന്‍റെ ആഭ്യന്തര ടൂറിസം മാപ്പില്‍ അടയാളപെടുത്തപ്പെട്ടിട്ടുള്ള കൊല്ലത്തിന്റെ പ്രകൃതി-ജൈവ വൈവിധ്യം   തന്നെയാണ് ഈ   ചെറിയ  ഭൂപ്രദേശത്തെ ഇത്രത്തോളം ആകര്‍ഷകം ആകുന്നതിന്റെ പ്രധാനകാരണം.

  • തെന്മല വെള്ളച്ചാട്ടം
  • തെന്മല റെയില്‍വേ പാലം
  • തങ്കശ്ശേരി വിളക്കുമാടം
  • ജടായു സാഹസിക കേന്ദ്രം
  • ജടായു എര്‍ത്ത് സെന്റര്‍
  • തെന്മല ഇകോ ടൂറിസം
  • പെയിന്റ് ബോള്‍, ജടായു സാഹസിക കേന്ദ്രം
  • ജടായു പാറ
 

അമൃതപുരി

കേരളത്തിന്‍റെ തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത്നിന്ന് 110 കിലോമീറ്റര്‍ അകലെയായി കൊല്ലം ജില്ലയിലെ തീരദേശ ഗ്രാമമായ വള്ളിക്കവിലാണ്  അമൃതപുരി സ്ഥിതിചെയ്യുന്നത്.  ആര്‍ഷ ഭാരത സംസ്കാരം ലോകത്തിനു പകര്‍ന്നു നല്‍കിയ  "ലോകംമുഴുവൻ ഒരു കുടുംബമാണ്"(വസുധൈവകുടുംബകം) എന്ന ഉന്നത മാനവിക ദര്‍ശനം  ഉയര്‍ത്തിപ്പിടിക്കുന്ന അമൃതപുരി; കൊല്ലത്തിനു ലോക ടൂറിസം  ഭൂപടത്തില്‍ ഇടം നേടിക്കൊടുത്തു . കായംകുളം ( 12 കിലോമീറ്റർ വടക്കു), കരുനാഗപ്പള്ളി (10 കിലോമീറ്റർ തെക്ക്) എന്നിവയാണ് അമൃതപുരിയുടെ തൊട്ടടുത്ത പട്ടണങ്ങള്‍. ഇവിടെനിന്നും ബസ്സ് ട്രയ്യിന്‍ സൌകര്യങ്ങള്‍ ലഭ്യമാണ്.      ഏറ്റവും അടുത്ത വിമാനത്താവളങ്ങളായ  തിരുവനന്തപുരത്തേക്കു (110 കി:മീയും)   കൊച്ചിയിലേക്ക് (140 കി:മിയും) ദൂരമുണ്ട്.

ആര്യങ്കാവ്

കൊല്ലത്തിനു  73 കിലോമീറ്റർ കിഴക്കായി തമിള്‍നാട് അതിര്തിയില്‍ സ്ഥിതി ചെയ്യുന്ന ഒരു പ്രധാന തീർത്ഥാടനകേന്ദ്രമാണ് ആര്യങ്കാവ്. ചരിത്രാതീത കാലം മുതല്‍ പശ്ചിമഘട്ടങ്ങളുടെ ഇരുവശത്തുമുള്ള  പ്രദേശങ്ങളെ  പരസ്പരം ബന്ധിപ്പിച്ചിരുന്ന പ്രധാന വ്യാപാര  പാതയായിരുന്നു ഇവിടം. പത്നീസമേതനായി ശാസ്താവ് കുടികൊള്ളുന്നു എന്ന സങ്കല്പമുള്ള  ആര്യങ്കാവ് അയ്യപ്പ ക്ഷേത്രത്തില്‍ ഡിസംബറിൽ നടക്കുന്ന മണ്ഡലപൂജയിൽ ആയിരക്കണക്കിന് തീർഥാടകർ  പങ്കെടുക്കുന്നു. ആര്യങ്കാവിൽ നിന്ന് 5 കിലോമീറ്റർ മാറി 'പാലരുവി' വെള്ളച്ചാട്ടം   മറ്റൊരു പ്രധാന ആകര്‍ഷണ കേന്ദ്രമാണ്.  ചെങ്കോട്ട വഴിയുള്ള  എല്ലാ ട്രയിനുകളും ആര്യങ്കാവിൽ നിർത്തുന്നു

ചവറ

ലോകത്ത് ഏറ്റവും കൂടുതല്‍ ധാതുമണല്‍ നിക്ഷേപം കാണപ്പെടുന്ന 'ചവറ',  കൊല്ലം-ആലപ്പുഴ  ദേശീയപാതയില്‍  കൊല്ലത്തുനിന്ന്   14 കി. മീ.  വടക്കുമാറി സ്ഥിതി ചെയ്യുന്നു. ലോകത്തിലെ  വിവിധ രാഷ്ട്രങ്ങളിലേക്കായി ഇവിടെ നിന്ന് ദിവസേന ആയിരക്കണക്കിനു ടണ്‍ ധാതുമണല്‍ കയറ്റുമതി ചെയ്യുന്നു.

ചവറ പഞ്ചായത്തിന്റെ പരിധിയില്‍ കോവില്‍തോട്ടം തുറമുഖം സ്ഥിതിചെയ്യുന്നു. കേരളത്തിലെ നാല് പ്രധാന വ്യാവസായ സ്ഥാപനങ്ങളായ  1.ഇന്ത്യൻ റയര്‍ എര്‍ത്ത് 2.കേരളം പ്രമോ പൈപ്പ് ഫാക്ടറി 3.കേരള മിനറൽ ആന്റ് മെറ്റൽ ഫാക്ടറി 4.ടാറ്റാനിയം കോംപ്ലക്സ് എന്നിവ ചവറയിലുണ്ട്.

ജടായു പാറ

കൊല്ലം ജില്ലയിലെ മറ്റൊരു പ്രധാന ആകർഷണമാണ് ജടായുപ്പാറ. എംസി റോഡിനരികില്‍  ചടയമംഗലം ഗ്രാമത്തിലാണ് ഈ കൂറ്റൻ പാറ. പുരാണത്തില്‍ പരാമര്‍ശിക്കുന്ന ഭീമാകാരനായ പക്ഷിയായിരുന്നു ജടായു.പ്രകൃതിയോടിണങ്ങി നില്‍ക്കുന്ന നേച്ചര്‍ ടൂരിസത്തിന്‍റെ സാധ്യതകള്‍ പ്രജോജനപ്പെടുത്തി ഇവിടെ നിര്‍മ്മിച്ചിരിക്കുന്ന കൂറ്റന്‍ ജടയുവിന്റെ പ്രതിമയിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കാന്‍ റോപ്പ് വേയ്-വാക്ക് വേയ് സകര്യവുമുണ്ട്. സാഹസിക പ്രേമികൾക്ക് ട്രെക്കിംഗിന് പറ്റിയ സ്ഥലമായ  ഇവിടം  ചടയമംഗലം ജംഗ്ഷനിൽ നിന്ന് കാണാൻ കഴിയുന്ന അകലത്തിലാണ്. കേവ് ടൂറിസവും കേബിള്‍ കാര്‍  സഫാരിയുമാണ് ഇവിടുത്തെ മറ്റു ആകര്‍ഷണീയതകള്‍.

കൊട്ടാരക്കര

കൊല്ലം  നഗര ത്തില്‍ നിന്നും 27 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന കൊട്ടാരക്കര; താലൂക്ക്  ആസ്ഥാനം കൂടിയാണ്. റെയിൽ-റോഡ് മാർഗങ്ങളാണ് ജില്ലാ ആസ്ഥാനവുമായി കൊട്ടാരക്കരയെ ബന്ധിപ്പിക്കുന്നത്. അന്താരാഷ്ട്രതലത്തിൽ പ്രസിദ്ധമായതും  കേരളത്തിന്‍റെ തനത് നൃത്തനാടകവുമായ കഥകളിയുടെ ആദിരൂപമായ രാമനാട്ടം പിറവികൊണ്ടത്, തിരുവിതാംകൂർ രാജകുടുംബത്തിൻറെ ശാഖയില്‍പ്പെട്ട ഇളയിടത്ത് സ്വരൂപത്തിന്‍റെ  തലസ്ഥാനമായിരുന്ന കൊട്ടാരക്കരയിലാണ് . ദേശീയപാത  220ന് അരികിലായി കൊട്ടാരക്കര നഗരത്തിൽ  സ്ഥിതിചെയ്യുന്ന മഹാദേവക്ഷേത്രം ചരിത്രപ്രസിദ്ധമാണ്.

കുളത്തുപ്പുഴ

തെൻമല റെയിൽവേ സ്റ്റേഷനിൽ നിന്ന് 10 കി. മീ. അകലയായി തിരുവനന്തപുരം-ചെങ്കോട്ട റോഡിലുള്ള ചെറുപട്ടണമാണ് കുളത്തൂപ്പുഴ. ജില്ലയിലെ പ്രധാന വനമേഖലയായ കുളത്തൂപ്പുഴ താഴ്വരയിൽ നിന്നും പുനലൂർ പേപ്പർ മിൽലിലെ കടലാസ് നിർമ്മാണത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കൾ   ഭാഗികമായി ലഭ്യമാണ്.

കുണ്ടറ

കുണ്ടറയിലേക്ക് കൊല്ലത്ത് നിന്ന് ട്രെയിൻ, റോഡ് വഴി 18 കിലോമീറ്റർ ദൂരമുണ്ട്. തിരുവിതാംകൂർ ‌ ദളവയായിരുന്ന വേലുത്തമ്പി; കൊല്ലത്തെ കുണ്ടറയിൽ വച്ച് 1809 ജനുവരി 11-ന് നടത്തിയ 'കുണ്ടറവിളംബരം' കേരളത്തിന്‍റെ സാമ്രജ്യത്വവിരുദ്ധ പോരാട്ടത്തിലെ തിളങ്ങുന്ന അദ്ധ്യായം ആണ്. ചൈനകളിമണ്ണിന്‍റെ വലിയ നിക്ഷേപം ഉള്ളത്കൊണ്ട് സർക്കാർ സെറാമിക് ഫാക്ടറി ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.തിരുവനന്തപുരം ടെക്നോപാർക്കിന്റെ  കൊല്ലം ക്യാമ്പസ്‌ ആയ കൊല്ലം ടെക്നോപാർക്ക്‌ അഷ്ടമുടി കായലിന്റെ തീരത്ത് ഉള്ള  കുണ്ടറയിലെ കാഞ്ഞിരകോട്ട്  44.46 ഏക്കർ സ്ഥലത്ത്  സ്ഥിതി ചെയ്യുന്നു.

നീണ്ടകര

കൊല്ലത്ത്  നിന്ന് 8 കിലോമീറ്റർ  വടക്ക് മാറി  സ്ഥിതി ചെയ്യുന്ന നീണ്ടകര, ടോളമി ഉള്‍പ്പെടയുള്ള സഞ്ചാരികളുടെ കൃതികളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖ പട്ടണങ്ങളില്‍ ഒന്നാണ്. ഇന്തോ-നോർവീജിയൻ ഫിഷറീസ് കമ്മ്യൂണിറ്റി പ്രോജക്ടിന്റെ ആസ്ഥാനമാണ്. 1953 ൽ സ്ഥാപിതമായ നീണ്ടകരയാണ് ഈ പദ്ധതിക്ക് കീഴിലുള്ള പ്രധാന സ്ഥാപനം. ശക്തികുളങ്ങരയിലെ ഫിഷർമാൻ പരിശീലന ഇൻസ്റ്റിറ്റ്യൂട്ടിലെ ബോട്ട് നിർമ്മാണ യാർഡ്, ഐസ് ഫാക്ടറി, റഫ്രിജറേഷൻപ്ലാന്‍റ് എന്നിവകൂടാതെ മത്സ്യബന്ധന പ്രവർത്തനങ്ങളുടെയും  കേന്ദ്രമാണ് നീണ്ടകര തുറമുഖം.

പാലരുവി വെള്ളച്ചാട്ടം

കൊല്ലം-ചെങ്കോട്ട എൻഎച്ച് 208ൽ ആര്യങ്കാവിന് സമീപം സ്ഥിതി ചെയ്യുന്ന   പ്രശസ്തവെള്ളച്ചാട്ടമായ  'പാലരുവി' രാജവാഴ്ച കാലം മുതല്‍ക്കേ ഒരു സുഖവാസ കേന്ദ്രമാണ്. ഇന്ത്യയിലെ നാല്പതാമത്തെ വലിയ വെള്ളച്ചാട്ടമായ പാലരുവിയുടെ ഉയരം 91മീറ്റര്‍ ആണ് . ജൂണ്‍ മുതൽ ജനുവരി വരെയാണ് സീസണ്‍.

പുനലൂര്‍

പുതുതായി രൂപീകരിക്കപ്പെട്ട പുനലൂര്‍ താലൂക്കിന്‍റെ ആസ്ഥാനമായ പുനലൂര്‍ കൊല്ലത്തെ ഒരു പ്രധാന വ്യവസായ കേന്ദ്രമാണ്. സമീപകാലം വരെ പത്തനാപുരം താലൂക്കിന്റെ ആസ്ഥാനമായിരുന്ന പുനലൂര്‍,  കൊല്ലത്ത് നിന്ന്   45 കിലോമീറ്റര്‍ വടക്ക്കിഴക്കായി ചെങ്കോട്ട പോകുന്ന വഴിയില്‍   സ്ഥിതി ചെയ്യുന്നു.റോഡ്-റെയില്‍ മാര്‍ഗ്ഗങ്ങള്‍ വഴി പുനലൂര്‍  കൊല്ലവുമായി ബന്ധപ്പെട്ടിരിക്കുന്നു.

1877 ൽ കല്ലടയാറിനു കുറുകെ സ്ഥാപിതമായ 'പുനലൂര്‍ തൂക്കുപാലം' തെക്കേ ഇന്ത്യയിലെ  ഒരേയൊരു തൂക്കുപാലമാണ്.ഇന്ന് ഡാല്‍മിയ ഗ്രൂപ്പിന്‍റെ നിയന്ത്രണത്തിലുള്ള പുനലൂര്‍ പേപ്പര്‍മില്‍ ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മ്മിക്കപ്പെട്ടിട്ടുള്ളതാണ്‌.പുനലൂർ മുനിസിപ്പാലിറ്റിയിലെ വിളക്കുവെട്ടത്തിനടുത്തുളള തേൻ പാറ തേനിച്ചകളുടെ കൂടുകളാൽ സമൃദ്ധമാണ്.

ശാസ്താംകോട്ട തടാകം

കൊല്ലം ടൗൺ നിന്നും 19 കിലോമീറ്റർ ദൂരെയുള്ള ഒരു ഗ്രാമമാണ് ശാസ്താംകോട്ട.  പ്രകൃതി ഭംഗിയാല്‍ അനുഗ്രഹീതമായ ശാസ്താംകോട്ട , ഒരു തീർത്ഥാടന കേന്ദ്രം കൂടിയാണ് . ശാസ്താംകോട്ട ധര്‍മ്മശാസ്താക്ഷേത്രത്തിലെ വാനരസാന്നിധ്യം ശ്രദ്ധേയമാണ്. ക്ഷേത്രത്തിനു സമീപത്തായികാണപ്പെടുന്ന,  ശാസ്താംകോട്ട കായല്‍  കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകമാണ്. ഈ തടാകത്തിൽ നിന്നും വെള്ളം ശുദ്ധീകരിച്ച് കൊല്ലത്തെ പട്ടണത്തിലേക്കുള്ള ജലവിതരണം സാധ്യമാക്കുന്നു.

തടാകങ്ങളുടെ റാണി എന്നറിയപ്പെടുന്ന ശാസ്താംകൊട്ടകായലില്‍ നിന്നും കൊല്ലം കോർപ്പറേഷൻ , സമീപ പഞ്ചായത്തുകൾ, ചവറ -പന്മന കുടിവെള്ള പദ്ധതി എന്നിവിടങ്ങളിലേയ്ക്കായി ഒരു ദിവസം 53 ദശലക്ഷം ലിറ്റർ ജലം   പമ്പു ചെയ്യുന്നു. 22390 ദശലക്ഷം ലിറ്റർ ജലം ഉള്‍കൊള്ളാന്‍ കഴിയുന്ന ഈ തടാകം   കൊല്ലം ജില്ലയിലെ അരലക്ഷം ജനങ്ങൾക്ക് കുടിവെള്ളത്തിന്റെ സ്രോതസ്സാണ്.

തങ്കശ്ശേരി

കൊല്ലം പട്ടണത്തില്‍നിന്ന് 4km മാറിയുള്ള തങ്കശ്ശേരി ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള സ്ഥലമാണ്.  ഇവിടെയുള്ള പള്ളികൾ പതിനെട്ടാം നൂറ്റാണ്ടിൽ സ്ഥാപിക്കപ്പെട്ടതാണ്. 1902 ൽ പണികഴിപ്പിച്ച  144 അടി ഉയരമുള്ള   വിളക്കുമാടം  സ്ഥലത്തിന്റെ പ്രധാന ആകർഷണം ആണ്  .   തങ്കശ്ശേരി പോർച്ചുഗീസുകാരും, ഡച്ചുകാരും, ബ്രിട്ടീഷുകാരും താവളമാക്കിയിട്ടുണ്ട്.

 ഇന്നും ആംഗ്ലോ ഇന്ത്യൻ സമൂഹത്തിലെ അംഗങ്ങൾ താമസിക്കുന്ന  ഇവിടെ കാണപ്പെടുന്ന പുരാതന ആംഗ്ലോ ഇന്ത്യൻ ബംഗ്ലാവുകളും തങ്കശ്ശേരി കവാടവും   ഡച്ച്‌ കോട്ടയുടെ അവശിഷ്ടങ്ങളുമെല്ലാം ഈ പ്രദേശത്തിന്‍റെ കൊളോണിയല്‍ പാരമ്പര്യത്തിന് തെളിവാണ്.

തെന്മല

 കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട എക്കോ ടൂറിസം കേന്ദ്രമാണ് തെന്‍മല. കൊല്ലം നഗരത്തില്‍ നിന്ന് 66 കിലോമീറ്റർ കിഴക്ക് തെന്‍മലയിലാണ് കൊല്ലം-ചെങ്കോട്ട റോഡും, തിരുവനന്തപുരം-ചെങ്കോട്ടറോഡും കൂടിചെരുന്നത്. വനംവകുപ്പിന്റെ കീഴിലുള്ള തേക്ക്, യൂക്കാലിപ്റ്റസ്തോട്ടങ്ങള്‍ക്ക് പുറമേ മലയോര മേഖലായ  തെന്‍മലയില്‍  ധാരാളം റബ്ബർ,തേയില തോട്ടങ്ങളും ഉണ്ട്. വിവിധതരത്തിലുള്ള മരങ്ങള്‍ ഇവിടെ നിന്ന് രാജ്യത്തിന്റെ എല്ലാ ഭാഗത്തെക്കും എക്സ്പോർട്ടു ചെയ്യുന്നു. തെനമല കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഇക്കോ ഫ്രെണ്ട്ലി ടൂറിസം പദ്ധതി ശ്രദ്ധേയമാണ് വിനോദസഞ്ചാരികൾക്കായി തെന്‍മല അണക്കെട്ട് തുറന്നിരിക്കുന്നു. ശിലയുഗ സംസ്കൃതിയുടെ നിരവധി ചരിത്ര അവശിഷ്ടങ്ങള്‍ ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്.

-->