ക്ലോസ് ചെയ്യുക

സാഹസികകൃത്യങ്ങള്‍

കൊല്ലം ജില്ലയില്‍ സാഹസിക ടൂറിസത്തിന് വളരെയേറെ സാധ്യതയുണ്ട്. കൊല്ലം കോർപ്പറേഷനും തെന്മല, ആര്യൻകാവ്, കുളത്തൂപ്പുഴ ഗ്രാമ പഞ്ചായത്തുകളും ഇതില്‍ ഉൾപ്പെടുന്നു. ലഘു ലൈറ്റ് ഫ്ലൈയിംഗ്, ഹാൻഡ് ഗ്ലൈഡിങ്, പാരാ സെയിലിംഗ് മുതലായവ എയ്റോ സാഹസിക വിനോദങ്ങൾക്ക് അനുയോജ്യമായതാണ് ആശ്രാമം മൈതാനം.

ആശ്രാമം, തെന്മല തുടങ്ങിയ സ്ഥലങ്ങളിൽ സാഹസിക ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിന് നാഷണൽ അഡ്വഞ്ചർ ഫൗണ്ടേഷൻ സജീവമായി പ്രവർത്തിക്കുന്നു. പറവൂർ, ജടായുപ്പാറ (ജടായൂ സാഹസിക കേന്ദ്രം) എന്നിവ സാഹസിക കായിക വിനോദങ്ങൾക്കും സഹായകമാകുന്നുണ്ട്. അഷ്ടമുടി, കല്ലട എന്നീ നദികളിലായി സാഹസിക വാട്ടർ സ്പോർട്സ് പ്രവർത്തനങ്ങൾ ഇനിയും പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്.

കിഴക്കൻ മേഖലയിലെ കുന്നിൻ പ്രദേശങ്ങളിലും സാഹസിക വിനോദ സഞ്ചാരത്തിന് നിരവധി സാധ്യതയുണ്ട്. സാഹസിക ടൂറിസത്തിനായുള്ള മറ്റ് വാഗ്ദാനങ്ങൾ- ചടയമംഗലം, കുളത്തുപ്പുഴ, മുട്ടാര, ആര്യങ്കാവ്, അച്ഛൻകോവിൽ, കുംഭവരുട്ടി, റോസ്മല, അംബനാട്