ക്ലോസ് ചെയ്യുക

കയര്‍

വകുപ്പ് തല വിവരങ്ങള്

  1. വകുപ്പിനെക്കുറിച്ച്

കേരള സര്ക്കാര് വ്യവസായ വാണിജ്യ വകുപ്പിന്റെ ഭാഗമായി കയര് വ്യവസായം പ്രോല്സാഹിപ്പിക്കുന്നതിനും വിവിധ പദ്ധതികള് നടപ്പിലാക്കുന്നതിനുമായി പ്രത്യേകം കയര് വികസന ഡയറക്ട്രേറ്റ് രൂപീകരിച്ച്, പദ്ധതികള് ആവിഷ്ക്കരിച്ച് നടപ്പിലാക്കി വരികയാണ്. വ്യവസായ വാണിജ്യ വകുപ്പിലെ സഹകരണ വിദ്യാഭ്യാസ യോഗ്യതയുള്ളവരും അത്തരത്തിലുള്ള യോഗ്യതയുടെ അടിസ്ഥാനത്തില് പ്രൊമോഷന് നേടിവരുന്നവരുമായ ഉദ്യോഗസ്ഥരാണ് ഇനസ്പെക്ടര് തസ്തിക മുതല് മുകളിലേയ്ക്ക്  നിയമിക്കപ്പെടുക.കയര് വ്യവസായത്തിനായി കേരളത്തില് മൊത്തം 10 പ്രോജക്ടുകളാണുള്ളത്. വകുപ്പിലെ അസ്സിസ്റ്റന്റ് ഡയറക്ടര് റാങ്കിലുള്ള ഉദ്യോഗസ്ഥനായിരിക്കും പ്രോജക്ട് ഓഫീസര്. ഓരോ പ്രോജക്ടിനും കീഴില് പ്രോജക്ട് ഓഫീസ് കൂടാതെ കയര് സര്ക്കിള് ഓഫീസുകളും ഓരോ കയര് സര്ക്കില് ഓഫീസുകളിലും കയര് ഇന്സ്പെക്ടര് ഉള്പ്പെടെ 4 ജീവനക്കാരും ഉണ്ടാകും. സഹകരണ നിയപ്രകാരം രൂപീകരിച്ചിട്ടുള്ള കയര് വ്യവസായ സഹകരണ സംഘങ്ങല്ക്ക് ആവശ്യമായ സാന്പത്തിക സഹായം ലഭ്യമാക്കി അവരുടെ ഭരണപരമായപ്രവര്ത്തനങ്ങളെ നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുക എന്നതാണ് പ്രോജക്ട് ഓഫീസ് സംവിധാനം കൊണ്ട് പ്രധാനമായും ലക്ഷ്യം വെയ്ക്കുന്നത്. സ്വകാര്യ മേഖലയിലെ കയര് ഉല്പ്പാദക യൂണിറ്റുകള്ക്കും നിയന്ത്രിതമായി പലവിധത്തിലുള്ള സാന്പത്തിക സഹായം ലഭ്യമാക്കുന്നുണ്ട്. സംഘങ്ങള്ക്ക് ആവശ്യമായ അസംസ്കൃത വസ്തുക്കളുടെ ലഭ്യത (തൊണ്ട്, ചകിരി) ഉറപ്പ് വരുത്തുന്നതിനും കയറും കയര് ഉല്പ്പന്നങ്ങളും വിറ്റഴിക്കുന്നതിലും കയര് പിരി യന്ത്രങ്ങള് സ്ഥാപിക്കുന്നതിനും യന്ത്രവല്ക്കരണത്തിന്റെ ഭാഗമായി തൊഴിലാളികള്ക്ക് ആവശ്യമായ പരിശീലനം നല്കുന്നതിലും അവര്ക്ക് മിനിമം കൂലി ഉറപ്പാക്കുന്നതിലും വകുപ്പ് തലത്തില് കൃയാത്മകമായ ഇടപെടലുകള് നടത്തുന്നുണ്ട്.

      2. വകുപ്പിന്റെ ജില്ലയിലെ ഘടന

കൊല്ലം ജില്ലാതലത്തില് കയര് പ്രോജക്ട് ഓഫീസും 8 ഉപ കാര്യാലയങ്ങളുമാണ് ഉള്ളത്. പത്തനംതിട്ട ജില്ല കൂടി ഈ ഓഫീസിന്റെ പരിധിയിലാണ് വരുന്നത്.

      3. ഓഫീസിന്റേയും സബ് ഓഫീസിന്റെയും വിവരങ്ങള്

ക്രമ നം വിലാസം ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലം ടെലഫോണ് നം. (എസ്.റ്റി.ഡി.കോഡ് ഉള്പ്പെടെ) ഇ.മെയില് വെബ്സൈറ്റ് (ഉണ്ടെങ്കില്)
1 പ്രോജക്ട് ഓഫീസ് (കയര്) കൊല്ലം 0474-2793412 pokollam@yahoo.in ഇല്ല
2 കയര് ഇന്സ്പെക്ടര് ഓഫീസ് കരുനാഗപ്പള്ളി ഇല്ല ഇല്ല
3 ചവറ
4 പന്മന
5 പെരിനാട്
6 കുണ്ടറ
7 അടൂര്
8 കൊല്ലം
9 പരവൂര്

 

ഓഫീസറുടെ വിവരങ്ങള്

 

ക്രമ നം. തസ്തിക ഫോണ് നം. ഇ.മെയില് ഐഡി
ലാന്റ് ഫോണ് മൊബൈല്
1 പ്രോജക്ട് ഓഫീസര് (കയര്)     – 9809016005 nirmalnicky@gmail.com

4. നല്കുന്ന സേവനങ്ങള്/സ്കീമുകള് സംബന്ധിച്ച വിവരങ്ങള്

 സര്ക്കാര് ഓഹരി പങ്കാളിത്തം, പ്രവര്ത്തന മൂലധന ഗ്രാന്റ്, വരുമാനം ഉറപ്പാക്കല്, മാനേജീരിയല് ഗ്രാന്റ്, അടിസ്ഥാന സകര്യ വികസനം മുതലായവക്കായുള്ള പദ്ധതികള്. കയര് ഭൂവസ്ത്ര പ്രോജക്ടുകള് നടപ്പിലാക്കുന്നതിന്റെ മോണിറ്ററിംഗ്. ചകിരി, തൊണ്ട് എന്നിവ വാങ്ങുന്നതിന്മേല് സബ്സിഡി നല്കുന്ന പദ്ധതി. വിവിധ ഏജന്സികളെ ഏകോപിപ്പിച്ച് കൊണ്ട് കയര് ഉല്പ്പന്നങ്ങളുടെ വില്പ്പന പ്രോല്സാഹിപ്പിക്കുന്നതിനുള്ള വില്പ്പന മേളകള് സംഘടിപ്പിക്കല്.