ക്ലോസ് ചെയ്യുക

സാമൂഹ്യ വനവൽക്കരണം

I. വകുപ്പ്തല വിവരങ്ങൾ

കൊല്ലം ജില്ലയിലെ സാമൂഹ്യ വനവൽക്കരണത്തിന്റെ ഓഫീസാണ്. ഇത് 1980 മുതൽ പ്രവർത്തിച്ചു വരുന്നു. കൊല്ലം സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ, കൊല്ലം ജില്ലയിലെ വനേതര പ്രദേശങ്ങൾ അധികാരമേഖലയായി അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്ററുടെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്നു. ഈ ഡിവിഷനിൽ റെയിഞ്ച് ഓഫീസർമാരുടെ ചുമതലയിൽ രണ്ട് റെയിഞ്ചുകൾ പ്രവർത്തിക്കുന്നു. ഹരിതകേരളം എന്ന ബൃഹത്തായ പദ്ധതിയുടെ കുടക്കീഴിൽ എന്റെ മരം, നമ്മുടെ മരം തുടങ്ങിയ പദ്ധതികളിലൂടെ സ്കൂൾ, കോളേജ് തലത്തിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, മതസ്ഥാപനങ്ങൾ, യുവജനസംഘടനകൾ, പത്ര മാദ്ധ്യമങ്ങൾ മറ്റ് പൊതുജനങ്ങൾ എന്നിവർക്ക് വൃക്ഷതൈ വിതരണം ചെയ്യുക വഴിയോര തണൽ പദ്ധതി പ്രകാരം പൊതു മരാമത്ത് വകുപ്പ് അനുവദിക്കുന്ന പാതയോരങ്ങളിൽ വൃക്ഷതൈകൾ വച്ച് പിടിപ്പിക്കുക കൊല്ലം ജില്ലയിലെ സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിൽ വികസന പ്രവർത്തനങ്ങൾക്ക് തടസ്സമായും മനുഷ്യരുടെ ജീവനും സ്വത്തിനും ഭീഷണിയായും നിൽക്കുന്ന വൃക്ഷങ്ങൾ അതാത് സ്ഥലത്തിന്റെ കസ്റ്റോഡിയൻ നൽകുന്ന അപേക്ഷ പ്രകാരം ബഹു. മേയർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മുനിസിപ്പൽ ചെയർമാൻമാരുടെ അദ്ധ്യക്ഷതയിൽ കൂടുന്ന ട്രീ അതോറിറ്റി മീറ്റിംഗിൽ ചർച്ച ചെയ്ത് ആവശ്യമായവ മുറിയ്ക്കുന്നതിനും, അനുമതി നൽകുന്ന മരങ്ങളുടെ വില നിർണ്ണയം നടത്തി തുടർ നടപടികൾ സ്വീകരിക്കുന്നതിന് അനുവാദം നൽകുക. എന്നിവയാണ് ഈ ഡിവിഷന്റെ പ്രവർത്തനങ്ങൾ. നാട്ടാനകളുടെ പരിപാലനവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ജില്ലയിലെ ഈ ഓഫീസിൽ നിന്നാണ് ചെയ്യുന്നത്.

II. വകുപ്പിന്റെ ജില്ലിയിലെ ഘടന

സോഷ്യൽ ഫോറസ്ട്രി സതേൺ റീജിയൻ, കൊല്ലം ഡിവിഷൻ ഫോൺ – 0474-2748976
റെയിഞ്ച്: പുനലൂർ (ഫോൺ- 8547603706)
ബ്ലോക്ക്:
1. പത്തനാപുരം
2. അഞ്ചൽ
3. കൊട്ടാരക്കര
4. ചടയമംഗലം
5. വെട്ടിക്കവല

റെയിഞ്ച്: കൊല്ലം (ഫോൺ- 8547603705)
ബ്ലോക്ക്:
1. കരുനാഗപ്പള്ളി
2. ചവറ
3. ചിറ്റുമല
4. ഓച്ചിറ
5. ഇത്തിക്കര
6. മുഖത്തല
7. ശാസ്താംകോട്ട

III. ഓഫീസിൻറെയും സബ് ഓഫീസുകളുടേയും വിവരങ്ങൾ

ഓഫീസ് – സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ, കൊല്ലം
സബ് ഓഫീസുകൾ – സോഷ്യൽ ഫോറസ്ട്രി റെയിഞ്ച്, കൊല്ലം
സോഷ്യൽ ഫോറസ്ട്രി റെയിഞ്ച്, പുനലൂർ
a. വിലാസം – അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്ററുടെ കാര്യാലയം
സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ,
വനശ്രീ കോംപ്ലക്സ്, ചിന്നക്കട, കൊല്ലം.
b ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലം – ചിന്നക്കട, കൊല്ലം
c. ടെലഫോൺ നമ്പർ (STD കോഡ് ഉൾപ്പെടെ) – 0474-2748976
d. ഇ-മെയിൽ – acf.sf-klm.for@kerala.gov.in
acfsfklm2018@gmail.com
e. വെബ് സൈറ്റ് – www.forest.kerala.gov.in

ഓഫീസറുടെ വിവരങ്ങൾ

അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ 0474-2748976 9447979132 acfsfklm2018@gmail.com, acf.sf-klm.for@kerala.gov.in

IV. നൽകുന്ന സേവനങ്ങൾ/സ്കീമുകൾ സംബന്ധിച്ച വിവരങ്ങൾ

ഹരിതകേരളം എന്ന ബൃഹത്തായ പദ്ധതിയുടെ കുടക്കീഴിൽ എന്റെ മരം, നമ്മുടെ മരം തുടങ്ങിയ പദ്ധതികളിലൂടെ സ്കൂൾ, കോളേജ് തലത്തിലുള്ള വിദ്യാർത്ഥികൾക്ക് സൌജന്യമായും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, മതസ്ഥാപനങ്ങൾ, യുവജനസംഘടനകൾ, പത്ര മാദ്ധ്യമങ്ങൾ മറ്റ് പൊതുജനങ്ങൾ എന്നിവർക്ക് സൌജന്യ നിരക്കിലും വൃക്ഷതൈ വിതരണം ചെയ്യുന്നു. വഴിയോര തണൽ പദ്ധതി പ്രകാരം പൊതു മരാമത്ത് വകുപ്പ് അനുവദിക്കുന്ന പാതയോരങ്ങളിൽ വൃക്ഷതൈകൾ വച്ച് പിടിപ്പിക്കുന്നു. പ്രകൃതി സംരക്ഷണം, വന്യജീവിസംരക്ഷണം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സ്കൂൾ, കോളേജ് തലത്തിലുള്ള വിദ്യാർത്ഥികൾക്ക് സാഹിത്യ രചനാ മത്സരം, ചിത്രരചനാ മത്സരം പ്രകൃതി പഠന ക്ലാസ്സുകൾ, എന്നിവ സംഘടിപ്പിക്കുന്നു. കോമ്പൻസേറ്ററി അഫോറസ്റ്റേഷൻ പദ്ധതി പ്രകാരം തിരഞ്ഞെടുക്കപ്പെട്ട പ്രക്ഷീണ വനമേഖലകളിൽ പുനരുജ്ജീവന പരിചരണ പ്രവർത്തനങ്ങൾ നടത്തുന്നു. കൊല്ലം ജില്ലയിലെ തടസ്സമായും തെരഞ്ഞെടുക്കപ്പെട്ട കാവുകൾക്ക് സാമ്പത്തിക സഹായം നൽകുക. കൊല്ലം ജില്ലയിലെ സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിൽ വികസനം പ്രവർത്തനങ്ങൾക്ക് തടസ്സമായും മനുഷ്യരുടെ ജീവനും സ്വത്തിനും ഭീഷണിയായും നിൽക്കുന്ന വൃക്ഷങ്ങൾ അതാത് സ്ഥലത്തിന്റെ കസ്റ്റോഡിയൻ നൽകുന്ന അപേക്ഷ പ്രകാരം ബഹു. മേയർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മുനിസിപ്പൽ ചെയർമാൻമാരുടെ അദ്ധ്യക്ഷതയിൽകൂടുന്ന ട്രീ അതോറിറ്റി മീറ്റിംഗിൽ ചർച്ച ചെയ്ത് ആവശ്യമായവ മുറിയ്ക്കുന്നതിനും, അനുമതി നൽകുന്ന മരങ്ങളുടെ വില നിർണ്ണയം നടത്തി തുടർ നടപടികൾ സ്വീകരിക്കുന്നതിന് അനുവാദം നൽകുന്നു. നാട്ടാനകളുടെ പരിപാലനവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഇവയാണ് ഈ ഡിവിഷൻ നൽകുന്ന സേവനങ്ങൾ.

V. ഓൺലൈൻ സർവ്വീസിനായുള്ള വെബ് സൈറ്റുകൾ : www.forest.kerala.gov.in

VI. അപേക്ഷ ഫാറങ്ങൾ, മറ്റ് ഫാറങ്ങൾ

1. കാവ് പുനഃരുദ്ധാരണ പദ്ധതിയുടെ അപേക്ഷ
2. വനമിത്ര അവാർഡിനുള്ള അപേക്ഷ
3. സ്വകാര്യ വനവൽക്കരണത്തിനുള്ള അപേക്ഷ
ടി അപേക്ഷകൾ ഓൺലൈനായി സ്വീകരിക്കുന്ന സംവിധാനം നിലവിലില്ല.

ഈ ഓഫീസിലേയും ഈ ഓഫീസിന്റെ പരിധിയിലുള്ള ഓഫീസിലേയും ജീവനക്കാരുടെ വിവരങ്ങൾ

ക്രമ നമ്പർ കാറ്റഗറി ഓഫീസ് പേര് ഉദ്യോഗപേര്
1 ഗ്രൂപ്പ് I സോഷ്യൽ ഫോറസ്ട്രി, ഡിവിഷൻ, കൊല്ലം കോശി ജോൺ അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ
2 ഗ്രൂപ്പ് I സോഷ്യൽ ഫോറസ്ട്രി, റെയിഞ്ച്പുനലൂർ വിശ്വംഭരൻ.ബി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ
3 ഗ്രൂപ്പ് II(a) സോഷ്യൽ ഫോറസ്ട്രി, റെയിഞ്ച് കൊല്ലം രാജ്കുമാർ.വി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ
4 ഗ്രൂപ്പ് II(a) “ അനിത.ഡി ജൂനിയർ സൂപ്രണ്ട്
5 ഗ്രൂപ്പ് II(b) “ സുലഭ.എസ് സീനിയർ ക്ലർക്ക്
6 “ “ വൃന്ദ.എസ് “
7 “ “ കുഞ്ഞുമോൾ ഗീവർഗ്ഗീസ് “
8 “ “ സജിത കുമാരി.എസ് “
9 “ “ സുകു.കെ ക്ലർക്ക്
10 “ “ ഷീല.പി.റ്റി യു.ഡി.ടൈപ്പിസ്റ്റ്
11 ‘’ സോഷ്യൽ ഫോറസ്ട്രി, റെയിഞ്ച് കൊല്ലം ഗോപകുമാർ.ബി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ
12 “ “ ജയകുമാർ.റ്റി “
13 “ “ സേതുമാധവൻ.കെ.എ. “
14 “ “ സുരേഷ്.ഇ.എസ്. “
15 “ “ ജനീവ്.എസ്.കെ “
16 “ “ സത്യപാലൻ.എസ് “
17 “ “ ജോയി യോഹന്നാൻ “ “
18 “ സോഷ്യൽ ഫോറസ്ട്രി, റെയിഞ്ച്പുനലൂർ സനോജ്.എസ് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ
19 “ “ ചാൾസ്.വി “
20 “ “ ബിജു.സി. വി “
21 “ “ ആഷിക്.എ. “
22 “ “ സുന്ദരൻ.ബി “